വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി നിസാന്‍; ഉപഭോക്താക്കള്‍ക്ക് ആശ്വാസം

January 06, 2021 |
|
News

                  വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി നിസാന്‍; ഉപഭോക്താക്കള്‍ക്ക് ആശ്വാസം

2020 ഡിസംബര്‍ ആദ്യവാരമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ മാഗ്‌നൈറ്റ് സബ് കോംപാക്റ്റ് എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വളരെപ്പെട്ടെന്ന് മികച്ച ബുക്കിംഗ് നേടിയ വാഹനത്തിന് വില കൂട്ടാനൊരുങ്ങുകയാണ് കമ്പനിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2021 ജനുവരി മുതല്‍ വില ഉയര്‍ത്തുമെന്ന് അടുത്തിടെ നിസാന്‍ ഇന്ത്യ അറിയിച്ചിരുന്നു. 55,000 രൂപയോളം വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും കമ്പനി പിന്നോട്ട് പോയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

നിസാന്‍ മാഗ്‌നൈറ്റിന്റെ എല്ലാ വേരിയന്റുകള്‍ക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രാരംഭ വില തുടരും എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ വാഹനം വിപണിയിലിറക്കിയതിന്റെ ഭാഗമായി ഡിസംബര്‍ 31 വരെയായിരുന്നു ഇന്‍ട്രൊഡക്ടറി വില നിശ്ചയിച്ചിരുന്നത്. 5,02,860 രൂപ മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. മാഗ്നൈറ്റ് വിപണിയിലെത്തി ഒരു മാസത്തിനകം 32,800 ബുക്കിങ് ലഭിച്ചതായും 1,80,000-ത്തോളം അന്വേഷണങ്ങള്‍ വന്നതായും കമ്പനി അറിയിച്ചു.

മാഗ്നൈറ്റിന്റെ ബുക്കിംഗ് ഉയര്‍ന്നതോടെ വാഹനത്തിന്റെ ഡെലിവറി കാലാവധി കുറയ്ക്കുന്നതിനായി നിര്‍മാണ പ്ലാന്റില്‍ മൂന്നാമതൊരു ഷിഫ്റ്റ് കൂടി ഉള്‍പ്പെടുത്തി നിര്‍മാണ ശേഷി വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് നിസാന്‍. ഇതിന്റെ ഭാഗമായി 1,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതിനുപുറമെ നിസാന്‍ ഡീലര്‍ഷിപ്പിലും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് നിസ്സാന്‍ മോട്ടോര്‍ കമ്പനി സി.ഒ.ഒ. അശ്വിനി ഗുപ്ത പറഞ്ഞു.

Read more topics: # Nissan, # നിസാന്‍,

Related Articles

© 2025 Financial Views. All Rights Reserved