
മോട്ടോറോള ബ്രാന്റിന്റെ സ്മാര്‍ട്ട് ടിവി ഇന്ത്യന്‍ വിപണിയിലെത്തിയതിന് പിന്നാലെ ഫ്‌ളിപ്പ്കാര്‍ട്ട് ലോഞ്ചിന് ഒരുങ്ങുകയാണ് നോക്കിയ ടിവി സിരീസ്. സൗണ്ട് ക്വാളിറ്റിയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 'ജെബിഎല്‍ സൗണ്ടാണ്' ഇതിനുള്ളതെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മോഡലിന്റെ വിശദാംശങ്ങള് പുറത്തുവന്നിട്ടുണ്ട്. ഡിസംബറിലായിരിക്കും ടിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക.
സൗണ്ട് ക്ലാരിറ്റിയില്‍ കോംപ്രമൈസില്ല
ക്ലിയര്‍ വോക്കല്‍ ടോണും കുറഞ്ഞ ഹാര്‍മണിക് ഡിസ്‌റ്റോര്‍ഷനും ലഭിക്കും. ഫ്രീക്വന്‍സികളില്‍ പൂര്‍ണമായി ഓരോ നോട്ടുകളും വളരെ വ്യക്തമായി തന്നെ എടുക്കുന്നതിനാല്‍ മികച്ച സൗണ്ട് ക്ലാരിറ്റിയുണ്ടാകും.മികച്ച മ്യൂസിക് ആസ്വാദനത്തിന് ഡീപ് ബാസ് ടോണുകള്‍ ജെബിഎല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.ഡോള്‍ബി ഓഡിയോ, ഡിടിഎസ് ട്രൂസറൗണ്ട് സൗണ്ട് എന്നിവയും നോക്കിയ സ്മാര്‍ട്ട് ടിവിയുടെ കരുത്ത് പകരും. ജെബിഎല്‍ നിലവാരത്തിലുള്ള സൗണ്ട് ട്യൂണിങും ,ജെബിഎല്‍ മാനദണ്ഡങ്ങളനുസരിച്ചാണ് നോക്കിയ സ്മാര്‍ട്ട് ടിവിയുടെ ജെബിഎല്‍ എഞ്ചിനീയര്‍മാര്‍ വികസിപ്പിച്ചിരിക്കുന്നത്. നോക്കിയ സ്മാര്‍ട്ട് ടിവിയുടെ സവിശേഷതകള്‍ ഓണ്‍ലൈനില്‍ പുറത്തുവന്നിട്ടുണ്ട്.
സവിശേഷതകള്‍
50 ഇഞ്ചോ അതിലധികമോ വലുപ്പമുള്ള സ്‌ക്രീന്‍ ആണ് പ്രത്യേകത.. 4കെ യുഎച്ച്ഡി റെസലൂഷനോടുകൂടിയ വേരിയന്റിനെയും ഓണ്‍ലൈനില്‍ കണ്ടിട്ടുണ്ട്. ആന്‍ഡ്രോയിഡ് 9.0 സപ്പോര്‍ട്ട് ചെയ്യുന്ന മോഡലാണിത്. ഇന്റലിജന്റ് ഡിമ്മിങ് ടെക്‌നോളജിയും മികച്ച കോണ്‍ട്രാസ്റ്റ് ലെവല്‍ വാഗ്ദാനം ചെയ്യുന്നു. ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അടുത്തിടെ വിപണിയിലെത്തിയ മാട്ടോറോളയുടെ സ്മാര്‍ട്ട് ടിവിയുടെ വില 13,999 രൂപ മുതലാണ് തുടങ്ങുന്നത്. നാല് വേരിയന്റുകളില്‍ ലഭിക്കുന്ന ഈ ടിവി 32,43,50,55 ,65 ഇഞ്ചാണ് സ്‌ക്രീന്‍ സൈസ്. പ്രീമിയം മോഡലിന്റെ വില 64999 രൂപയാണ്.