
തിരുവനന്തപുരം: നോര്‍ക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍ഡിപിആര്‍എം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം രൂപ) 3 ശതമാനം പലിശ സബ്‌സിഡിയും നല്‍കുന്ന പദ്ധതി വഴി ഇതുവരെ 520 പ്രവാസികള്‍ നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങി. 10 കോടി രൂപ സബ്‌സിഡി ഇനത്തില്‍ അനുവദിച്ചു. 2 വര്‍ഷത്തിലധികം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി സ്ഥിരതാമസമാക്കിയവര്‍ക്ക് അപേക്ഷിക്കാം. 16 ധനകാര്യ സ്ഥാപനങ്ങളുടെ 6000 ശാഖകള്‍ വഴി വായ്പ ലഭിക്കും.