ഇന്നും പെട്രോള്‍ വില വര്‍ധിച്ചു; താങ്ങാനാകാതെ ജനം

July 02, 2021 |
|
News

                  ഇന്നും പെട്രോള്‍ വില വര്‍ധിച്ചു; താങ്ങാനാകാതെ ജനം

തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍ വില ഇന്നും കൂടി. ലിറ്ററിന് 35 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 101.14 രൂപയായി. കൊച്ചിയില്‍ 99.38 രൂപയും കോഴിക്കോട് 99.65 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, ഡീസല്‍ വില ഇന്നു കൂട്ടിയിട്ടില്ല. 

ഈ വര്‍ഷം മാത്രം 56 തവണയാണു ഇന്ധന വില കൂട്ടിയത്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്തു നിര്‍ത്തിവച്ച ശേഷം ഇന്ധനവില കഴിഞ്ഞ മേയ് നാലു മുതല്‍ മാത്രം 33 തവണ വില കൂട്ടി. 12 സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപയ്ക്കു മുകളിലായി.

Related Articles

© 2025 Financial Views. All Rights Reserved