
ന്യൂഡല്‍ഹി: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും ആണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക് അടക്കുകയാണ്. ഇന്നത്തെ വില 97.65 രൂപ. ഡീസല്‍ വില 92. 60 രൂപ. കൊച്ചിയില്‍ പെട്രോളിന് 95.70 രൂപയും ഡീസലിന് 92. 17 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസലിന് 91. 31 രൂപയുമാണ് വില.
കൊവിഡിന്റെ ആഘാതത്തില്‍ സാമ്പത്തിക മേഖല പ്രതിസന്ധിയില്‍ നില്‍ക്കെയുള്ള ഇന്ധന വില വര്‍ധന ജനത്തിന് ഇരട്ടപ്രഹരമാണ്. സാധാരണക്കാര്‍ ലോക്ക്ഡൗണില്‍ അകപ്പെട്ട് കിടക്കുമ്പോഴാണ് ക്രമാതീതമായി വില വര്‍ധിക്കുന്നത്. ഇത് സാധാരണ ബജറ്റിനെ പോലും താളം തെറ്റിക്കുമെന്നിരിക്കെ ഇപ്പോഴത്തെ സ്ഥിതിയില്‍ വരുമാനം ഇല്ലാത്ത സ്ഥിതിയില്‍ ജനത്തിന് ഇത് ഇരട്ടപ്രഹരമാവും. ആഗോള വില നിലവാരത്തിലെ വര്‍ധനയാണ് ഇപ്പോഴത്തെ വില വര്‍ധനയ്ക്ക് കാരണമെന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രി കഴിഞ്ഞ ദിവസം വിലവര്‍ധനവിനെ കുറിച്ച് പ്രതികരിച്ചത്.