
തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണ്‍ പ്രതിസന്ധിക്കിടെ വീണ്ടും ഇന്ധനവില വര്‍ധന. പെട്രോള്‍ ഡീസലിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 94 രൂപ കടന്നു. മെയ് 4ന് ശേഷം ഇത് ഏഴാം തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്.