
ഫെബ്രുവരിയില്‍ തുടര്‍ച്ചയായ വില വര്‍ധനവിനെ തുടര്‍ന്ന് ഉയര്‍ന്ന നിലയിലെത്തിയ ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. ഇന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയുമാണ് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ കുറച്ചത്. ന്യൂഡല്‍ഹിയിലെ പെട്രോള്‍ വില ലിറ്ററിന് 90.56 രൂപയാണ്. തിങ്കളാഴ്ച ഇത് 90.78 രൂപയായിരുന്നു. ഡീസല്‍ ലിറ്ററിന് 80.87 രൂപയാണ്. ഇന്നലെ 81.10 രൂപയായിരുന്നു.
മുംബൈയിലെ പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്ക് യഥാക്രമം ലിറ്ററിന് 96.98 രൂപയും 87.96 രൂപയുമാണ്. കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.77 രൂപയും ഡീസലിന് 83.75 രൂപയുമാണ് ഇന്നത്തെ വില. ചെന്നൈയില്‍ പെട്രോള്‍ വില 19 പൈസ കുറഞ്ഞ് ലിറ്ററിന് 92.58 രൂപയായി. ഡീസലിന് 22 പൈസ കുറഞ്ഞ് 85.88 രൂപയായി. അതേസമയം സംസ്ഥാനത്ത് കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 90.83 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 85.35 രൂപയാണ് വില.