ഇസ്രായേലി സെല്‍ ടെക്‌നോളജി കമ്പനി സ്റ്റോര്‍ഡോട്ടില്‍ നിക്ഷേപം നടത്തി ഒല

March 22, 2022 |
|
News

                  ഇസ്രായേലി സെല്‍ ടെക്‌നോളജി കമ്പനി സ്റ്റോര്‍ഡോട്ടില്‍ നിക്ഷേപം നടത്തി ഒല

ന്യൂഡല്‍ഹി: ഒല ഇലക്ട്രിക് ഇസ്രായേലി സെല്‍ ടെക്‌നോളജി കമ്പനി സ്റ്റോര്‍ഡോട്ടില്‍ നിക്ഷേപം നടത്തി. നൂതന ബാറ്ററി സാങ്കേതികവിദ്യയിലും പുതിയ ഊര്‍ജ്ജ സംവിധാനത്തിലും നിക്ഷേപം നടത്താന്‍ കമ്പനി നേരത്തേ തീരുമാനിച്ചിരുന്നു. ഇതില്‍ ആദ്യത്തെ നിക്ഷേപമാണ് സ്റ്റോര്‍ഡോട്ടിലെ നിക്ഷേപം. ഇതുവഴി എക്‌സ്ട്രീം ഫാസ്റ്റ് ചാര്‍ജിംഗ് (എക്‌സ്എഫ്‌സി) സൊല്യൂഷനുകളുള്ള ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിന് വഴിയൊരുക്കുമെന്നണ് പ്രതീക്ഷിക്കുന്നത്.

സ്റ്റോര്‍ ഡോട്ടിലെ അഞ്ചു മിനിറ്റിനുള്ളില്‍ നൂറ് ശതമാനം ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന ഫാസ്റ്റ് ചാര്‍ജ്ജിങ് ടെക്നോളജിയായ എക്സ് എഫ് സിയില്‍ ഇനി മുതല്‍ ഒല ഇലക്ട്രിക്കിന് ആക്സിസ് ഉണ്ടായിരിക്കും. ഇതുവഴി ഇന്ത്യയില്‍ ബാറ്ററികള്‍ നിര്‍മ്മിക്കാനുള്ള പ്രത്യേക അവകാശം ഒലയ്ക്ക് ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇലക്ടിക് ഇരുചക്രവാഹനങ്ങള്‍ക്ക് സെല്ലുകള്‍ നിര്‍മ്മിക്കാനായി രാജ്യത്ത് ഒരു ജിഗാഫാക്ടറി സ്ഥാപിക്കാനും ഒല പദ്ധതിയിടുന്നുണ്ട്.

സ്റ്റോര്‍ഡോട്ടുമായുള്ള കമ്പനിയുടെ പങ്കാളിത്തം വളരെ പ്രാധാന്യമുള്ളതാണെന്ന് ഒലയുടെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. സ്റ്റോര്‍ഡോട്ടിന്റെ അതിവേഗ ചാര്‍ജിംഗ് ബാറ്ററി സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരാനും അത് നിര്‍മ്മിക്കാനും ഓല ഇലക്ട്രിക്സ് പദ്ധതിയിടുന്നുണ്ട്. ഇതുവഴി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മികച്ച റേഞ്ചും ചാര്‍ജ്ജിംഗ് സ്പീഡും നല്‍കുമെന്ന് സ്റ്റോര്‍ഡോട്ട് സിഇഒ ഡോറണ്‍ മൈര്‍സ്‌ഡോര്‍ഫ് പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved