
ബംഗളൂരു: ഒല ഇപ്പോള്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുകയാണ്. ഓണ്‍ ലൈന്‍ ടാക്‌സി കമ്പനിയായ ഒല സെല്‍ഫ് ഡ്രൈവിങ് സേവന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായി 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. ഡെറ്റ് നിക്ഷേപ സമാഹരണത്തിലൂടെയും ഓഹരി ഇടപാടിലൂടെയും പദ്ധതി നടപ്പിലാക്കാനാണ് ഒലയുടെ നീക്കം. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലാണ് കമ്പനി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പോകുന്നത്. ഇതിനായി ആഢംബര വാഹനങ്ങള്‍ നിരത്തിലിറക്കും. എസ്‌യുവു, സെഡന്‍ അടക്കം 10,000 വാഹനങ്ങളാണ് കമ്പനി നിരത്തിലിറക്കാന്‍ പോകുന്നത്.
വിപണിയില്‍ വന്‍ നേട്ടമാണ് ഒല പ്രതീക്ഷിക്കുന്നത്. വിപണിയില്‍ മികച്ച ലാഭം കൊയ്യാന്‍ സാധിച്ചാല്‍ വിവധ രീതിയലുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചേക്കും. സബ്‌സ്‌ക്രിപ്ഷന്‍, ലീസിങ് അടക്കമുള്ള കാര്യങ്ങളിലൂടെയാണ് പദ്ധതി കൂടുതല്‍ വികസിപ്പിക്കാന്‍ ഒല ഉദ്ദേശിക്കുന്നത്. പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ മികച്ച നേട്ടമാണ് ഒല കൈവരിക്കാന്‍ പോകുന്നത്. നിലവില്‍ ഈ സെല്‍ഫ് ഡ്രൈവിങ് പദ്ധതിയില്‍ മികച്ച സേവനം നല്‍കുന്നത് ഡ്രൈവ്‌സി മൈല്‍സ്, സൂം കാര്‍ എന്നീ കമ്പനികളാണ് സേവനം നല്‍കുന്നത്. ചില പ്രാദേശിക കമ്പനികളും ഈ സേവനം ഇപ്പോള്‍ നല്‍കി വരുന്നുണ്ട്.