ഓണം സീസണില്‍ 'കൊച്ചി 1' മെട്രോ യാത്രാ കാര്‍ഡുകള്‍ക്ക് ആനുകൂല്യങ്ങളുമായി ആക്സിസ് ബാങ്ക്; ബുക്ക് മൈഷോയില്‍ 20 ശതമാനം നിരക്കില്‍ 100 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്നും അറിയിപ്പ്

September 13, 2019 |
|
News

                  ഓണം സീസണില്‍ 'കൊച്ചി 1' മെട്രോ യാത്രാ കാര്‍ഡുകള്‍ക്ക് ആനുകൂല്യങ്ങളുമായി ആക്സിസ് ബാങ്ക്; ബുക്ക് മൈഷോയില്‍ 20 ശതമാനം നിരക്കില്‍ 100 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്നും അറിയിപ്പ്

ഓണം സീസണ്‍ പ്രമാണിച്ച് വമ്പന്‍ ഡിസ്‌കൗണ്ടുകളും ഓഫറുകളുമായി വിപണി ഉണര്‍ന്നു വരുന്നവേളയിലാണ് കൊച്ചി മെട്രോയിലെ യാത്രയ്ക്കും ഇളവ് നല്‍കുന്നുവെന്ന വാര്‍ത്തയും ഏവര്‍ക്കും ആഹ്ലാദം പകരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കാണ് ഇളവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊച്ചി 1 മെട്രോ യാത്രാ കാര്‍ഡുകള്‍ക്ക് ഓണം പ്രമാണിച്ച് ഇളവുകളും ആനുകൂല്യങ്ങളും നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

ഓണം സീസണായതിനാല്‍ കൊച്ചി 1 കാര്‍ഡിന്റെ വിതരണ ഫീസായ 150 രൂപ ഇളവു ചെയ്തു കൊടുക്കും. യാത്രക്കാര്‍ക്ക് അഞ്ചു രൂപയ്ക്ക് കാര്‍ഡ് റീലോഡ് ചെയ്യാനും സാധിക്കും. കൊച്ചി 1 കാര്‍ഡിലൂടെ ബുക്ക്മൈഷോയില്‍ 20% നിരക്കില്‍ 100 രൂപ വരെ ഡിസ്‌ക്കൗണ്ടും ലഭ്യമാകും. സെപ്തംബര്‍ 30 വരെയാണ് ഈ ഇളവുകള്‍ ലഭ്യമാവുക.

കൊച്ചി മെട്രോയില്‍ കൂടുതല്‍ സ്റ്റേഷനുകള്‍ തുറന്നതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നും കെഎംആര്‍എല്ലുമായി സഹകരിച്ച് യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനാണ് ആക്സിസ് ബാങ്ക് ശ്രമിക്കുന്നതെന്നും ആക്സിസ് ബാങ്ക് കാര്‍ഡ് ആന്‍ഡ് പെയ്മെന്റസ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് മോഖെ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved