
കൊച്ചി: സര്‍ക്കാരില്‍ നിന്ന് ബോണസായും ഉത്സവ ബത്തയായും ഓണം അഡ്വാന്‍സായും ക്ഷേമ പെന്‍ഷനുകളായും മറ്റും 2800 കോടിയിലേറെ രൂപയാണ് ഈ ആഴ്ച 65 ലക്ഷം പേരുടെ കൈകളിലേക്ക് എത്തുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും കൈവശം സര്‍ക്കാരില്‍ നിന്ന് ഇത്രയേറെ പണം വന്നുചേര്‍ന്നിട്ടുള്ള ഓണക്കാലം മുന്‍പുണ്ടായിട്ടില്ല. 5.25 ലക്ഷത്തോളം വരുന്ന ഇവരില്‍ വലിയൊരു വിഭാഗത്തിനു 4000 രൂപ നിരക്കില്‍ ബോണസായി ലഭിക്കുന്നതു 40 കോടിയോളം രൂപ. ബോണസിന് അര്‍ഹതയില്ലാത്ത ബഹുഭൂരിപക്ഷത്തിനു 2750 രൂപ നിരക്കില്‍ ആകെ ലഭിക്കുക 115 കോടിയിലേറെ. ഓണം അഡ്വാന്‍സെന്ന നിലയില്‍ 15,000 രൂപ വീതമുണ്ട്. ഈ ഇനത്തില്‍ ശമ്പളക്കാരുടെ കൈകളിലെത്തുന്നത് 800 കോടിയോളം രൂപ. വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹരായ 60 ലക്ഷത്തോളം പേര്‍ക്ക് ഒരു മാസത്തെ കുടിശിക ഉള്‍പ്പെടെ 3200 രൂപ വീതം ലഭിക്കുന്നു. 1920 കോടി രൂപയാണ് ഈ ഇനത്തില്‍ ജനങ്ങളുടെ കൈകളിലെത്തുന്നത്.