പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് തിളങ്ങി 2018 ല്‍ സാംസങ്; ഇന്ത്യന്‍ വിപണിവിഹിതം കീഴടക്കി തൊട്ടു പിന്നില്‍ വണ്‍പ്ലസ് തന്നെ

January 30, 2019 |
|
Lifestyle

                  പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് തിളങ്ങി 2018 ല്‍ സാംസങ്; ഇന്ത്യന്‍ വിപണിവിഹിതം കീഴടക്കി തൊട്ടു പിന്നില്‍ വണ്‍പ്ലസ് തന്നെ

ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് തങ്ങളുടെ പുതിയ മോഡല്‍ വണ്‍ പ്ലസ് 6 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത് 2013 ല്‍ ആയിരുന്നു. 6 ജിബി 8ജിബി റാംമ്മിലാണു ഈ മോഡലുകള്‍. ഇന്ത്യന്‍ വിപണിയില്‍ വലിയ രീതിയില്‍ തന്നെ കുതിച്ചുയരാന്‍ വണ്‍പ്ലസിന് സാധിച്ചു. ക്യാമറകള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ട് ഇറക്കിയിരിക്കുന്ന ഒരു മോഡല്‍ തന്നെയായിരുന്നു വണ്‍പ്ലസ്. പ്രീമിയം സെഗ്മെന്റിലെ ഏറ്റവും മികച്ച ഫോണ്‍ ബ്രാന്‍ഡായി വണ്‍പ്ലസ് മാറുകയും ചെയ്തു. 

കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് അതിന്റെ സ്മാര്‍ട്ട്‌ഫോണ്‍ റിപ്പോര്‍ട്ട് കാര്‍ഡുമായി പുറത്തിറക്കി. 2018 ല്‍ ഇതാദ്യമായി, ഇന്ത്യന്‍ വിപണിയിലെ പ്രമുഖരായ ദക്ഷിണകൊറിയന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ സാംസങ് പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ 34 ശതമാനം പങ്കാളിത്തവും തൊട്ടുപിന്നിലായി വണ്‍പ്ലസിന് 33 ശതമാനം ഓഹരിയുമാണ് രേഖപ്പെടുത്തിയത്. മൂന്നാം സ്ഥാനത്ത് ആപ്പിളിന് 23 ശതമാനം വിപണി പങ്കാളിത്തമുണ്ട്. 

വണ്‍പ്ലസ് അതിന്റെ മികച്ച കയറ്റുമതിയാണ് സിംഗിള്‍ ക്വാര്‍ട്ടറില്‍ ചെയ്തത്. 36 ശതമാനം മാര്‍ക്കറ്റ് ഷെയറാണ് പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റില്‍ ഒന്നാമതെത്തിയത്. 2018ലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള പ്രീമിയം മോഡലാണ് വണ്‍പ്ലസ് 6. തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്താണ് വണ്‍പ്ലസ് 6 ടി ഉള്ളത്. മൂന്നാം സ്ഥാനത്ത് സാംസങ് എസ് 9 പ്ലസുമുണ്ട്. കൌണ്ടര്‍പോയിന്റിലെ റിസര്‍ച്ച് അനലിസ്റ്റ് കര്‍ണ്‍ ചൗഹാന്‍ പറഞ്ഞു. ഹുവെയ് (പി20), വിവോ (എക്സ്21), നോക്കിയ എച്ച്ഡി (നോക്കിയ 8 സിറോക്കോ) എല്‍ജി (വി30) തുടങ്ങിയ പുതിയ ബ്രാന്‍ഡുകളുടെ ഈ വിഭാഗത്തിലേക്കുള്ള കടന്നുവരവാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്. വണ്‍പ്ലസ് 6 ആണ് പ്രീമിയം വിഭാഗത്തില്‍ ഇക്കാലയളവില്‍ ഏറ്റവുമധികം വില്‍പ്പന നേടിയ സ്മാര്‍ട്ട്ഫോണ്‍ മോഡല്‍. 

വണ്‍പ്ലസിലെ ക്യാമറകളില്‍ എടുത്ത ചിത്രങ്ങളുടെ ക്ലാരിറ്റി ഉയര്‍ന്നതായിരുന്നു. ഇരട്ട ക്യാമറാ സംവിധാനത്തിലുള്ള 20 മെഗാപിക്്‌സലിന്റെയും 16 മെഗാപിക്‌സലിന്റെയും പിന്‍ ക്യാമറകളാണ് ഇതിനുള്ളത്. സെല്‍ഫി ക്യാമറ 16 മെഗാപിക്‌സലാണ്. സോണി ഐ എം എക്‌സ് 519 സോണി ഐഎം എക്‌സ് 376ഗ സെന്‍സറുകളാണ് പിന്‍ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത് .സോണി ഐഎം എക്‌സ് 371 സെന്‌സറാണ് സെല്ഫി ക്യാമറയില്‍ ഉള്ളത്. പെര്‍ഫോമന്‍സ് ലെവലിലും വണ്‍പ്ലസിനെ എടുത്ത് പറയേണ്ടതുണ്ട്. 

എക്‌സ്പീരിയന്‍സ് സ്റ്റോറി'നൊപ്പം ഓഫ്‌ലൈന്‍ സ്ഥലത്തേക്കുള്ള വണ്‍പ്ലസ് വികാസം വരുന്നതോടെ വരുന്ന ക്വാര്‍ട്ടറില്‍ ഉപയോക്താക്കള്‍ക്ക് മികച്ച സാധ്യതകള്‍ എത്തിക്കാന്‍ കഴിയും. ഐഫോണിന്റെ വില കൂടിയതിനാല്‍ ആപ്പിളിന്റെ പ്രീമിയം സെഗ്മെന്റ് ചരക്ക് കൈമാറ്റം 2018 ന് നാലാം പാദത്തില്‍ 25 ശതമാനം കുറഞ്ഞു. ഇന്ത്യയില്‍ നിര്‍മിക്കുന്നതിനു പകരം പുതിയ ഇറക്കുമതി ചെയ്ത ഐഫോണിന് 20 ശതമാനം ഇറക്കുമതി തീരുവ നല്‍കാന്‍ ആപ്പിള്‍ തീരുമാനിച്ചു. 2019ല്‍ ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ക്ക് ആപ്പിളിന് ഉത്പാദനം തുടങ്ങാന്‍ കഴിയുമെന്ന് കരുതുന്നു. നിലവിലെ ഐഫോണ്‍ വിലനിര്‍ണയത്തില്‍ കുറവു വരുത്താനാണ് സാധ്യത.

 

 

Related Articles

© 2025 Financial Views. All Rights Reserved