വണ്‍പ്ലസ്- ക്വാല്‍കോം പ്ലാന്‍ ഇന്ത്യയില്‍ 5 ജി പരീക്ഷിക്കുന്നു

February 28, 2019 |
|
Lifestyle

                  വണ്‍പ്ലസ്- ക്വാല്‍കോം പ്ലാന്‍ ഇന്ത്യയില്‍ 5 ജി പരീക്ഷിക്കുന്നു

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസ്, ചിപ്‌സെറ്റ് നിര്‍മ്മാതാക്കളായ ക്വാല്‍കോമിന്റെ കൂടെ പ്രവര്‍ത്തിച്ച്  ഇന്ത്യയില്‍ 5 ജി പരീക്ഷിക്കാന്‍ പോവുകയാണ്. വണ്‍പ്ലസിന്റെ ആദ്യ 5ജി സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855ല്‍ ആയിരിക്കും. ഇതിന് പുറമെ വയര്‍ലെസ് 5ജി നെറ്റ്വര്‍ക്കിന് ആവശ്യമായ എക്‌സ്50 5ജി മോഡം, ആന്റിന എന്നിവയും ഉണ്ടാകും.

ഇത് വണ്‍പ്ലസിന്റെ ഏറ്റവും വില കൂടിയ സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കും. എന്നാല്‍ ഫോണിന്റെ വില സംബന്ധിച്ച ഒരു സൂചനയും ഇതുവരെ പുറത്തുവന്നിട്ടില്ല. 5ജി നെറ്റ്വര്‍ക്ക് സൗകര്യത്തോട് കൂടിയ ഫോണ്‍ പുതിയ ശ്രേണിയിലാകും വിപണിയിലെത്തുക. പ്രീമിയം ഉപകരണ നിര്‍മ്മാതാവ് അതിന്റെ ആദ്യ 5 ജി പ്രോട്ടോടൈപ്പ് സ്മാര്‍ട്ട്‌ഫോണ്‍ പ്രദര്‍ശിപ്പിച്ചു. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 855 മൊബൈല്‍ പ്ലാറ്റ്‌ഫോം ബാര്‍സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു.

ക്വാല്‍കോമിനുമായി ഈ ശക്തമായ പങ്കാളിത്തം ലോകത്തെ ഏറ്റവും മികച്ച 5 ജി ഉപകരണം കൊണ്ടുവരാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. വണ്‍പ്ലസ് സ്ഥാപകനും സിഇഒ പീറ്റ് ലൗവും പറഞ്ഞു. 2018 ഡിസംബറില്‍ ഇന്ത്യയില്‍ നടന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണിന്റെ ഏറ്റവും വലിയ ഓഹരി ചൈനീസ് നിര്‍മ്മാതക്കളുടേതായിരുന്നു.  സാംസങ്, ആപ്പിള്‍ പോലുള്ള എതിരാളികളെക്കാള്‍ 36 ശതമാനം പങ്കാളിത്തത്തിലാണ്. 2014 ല്‍ ഇന്ത്യന്‍ വിപണിയില്‍ വണ്‍പ്ലസ് എത്തി. ആമസോണിലൂടെ ഇന്ത്യയില്‍ ഉപകരണങ്ങള്‍ വില്‍ക്കാന്‍ തുടങ്ങി. പിന്നീട് വലിയ രീതിയില്‍  വില്‍പന ആരംഭിച്ചു.

 

Related Articles

© 2025 Financial Views. All Rights Reserved