കാനഡയില്‍ ട്രക്ക് സമരം; അംബാസഡര്‍ പാലം ഉപരോധിച്ചു; വ്യാപാര മേഖലയ്ക്ക് കനത്ത ആഘാതം

February 12, 2022 |
|
News

                  കാനഡയില്‍ ട്രക്ക് സമരം;  അംബാസഡര്‍ പാലം ഉപരോധിച്ചു; വ്യാപാര മേഖലയ്ക്ക് കനത്ത ആഘാതം

ടൊറന്റോ: കാനഡയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് രണ്ടാഴ്ചയായി സമരം തുടരുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ ഒന്റാറിയോയിലെ വിന്‍സറും യുഎസ് നഗരമായ ഡിട്രോയിറ്റുമായി ബന്ധിപ്പിക്കുന്ന അംബാസഡര്‍ പാലം ഉപരോധിച്ചു. രാജ്യാന്തര അതിര്‍ത്തിയിലെ തിരക്കേറിയ പാലം ഉപരോധിച്ചതോടെ ചരക്കുനീക്കം നിശ്ചലമായി. വ്യാപാര മേഖലയ്ക്ക് കനത്ത ആഘാതമാണ് ഇതു മൂലമുണ്ടായിട്ടുള്ളത്.

അതിര്‍ത്തി കടക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് കോവിഡ് വാക്‌സീന്‍, പരിശോധന നിര്‍ബന്ധമാക്കിയതാണ് സമരത്തിനു കാരണം. കൂട്ട്‌സ്, ആല്‍ബര്‍ട്ട, സ്വീറ്റ് ഗ്രാസ്, മോണ്ടാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന മറ്റൊരു പ്രധാന പാലവും സമരക്കാര്‍ ഉപരോധിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെങ്കിലും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടാണ് സമരം ശക്തമാക്കിയത്. ഉപരോധം അംഗീകരിക്കാനാവില്ലെന്നും കടുത്ത നടപടികളുണ്ടാവുമെന്നും ട്രൂഡോ മുന്നറിയിപ്പ് നല്‍കി.

Read more topics: # trucks,

Related Articles

© 2025 Financial Views. All Rights Reserved