
പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ഓപ്പോ പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നു. ഒപ്പോ ഗ്രേറ്റര്‍ നോയിഡയില്‍ ഗ്രീന്‍ഫീല്‍ഡ് ഇലക്രോണിക് ഉത്പാദക ക്ലസ്റ്റര്‍(ഇഎംസി) സ്ഥാപിക്കും.ഇതോടെ ഓപ്പോ ഇലക്ടോണിക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഓപ്പോ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടെ നിരവധി പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കാന്‍ പോകുന്നത്. തായ്വാന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് ഉല്‍പ്പാദക അസോസിയേഷന്റെ (ടീമ) പ്രത്യേക വിഭാഗമായ തെഗ്‌ന ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതി നടപ്പിലാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഓപ്പയോടപ്പം ഇന്ത്യയിലെ ചില ഇലക്ടോണിക്‌സ് കമ്പനികള്‍ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ ഇലക്ടോണിക് ഇന്‍ഫര്‍മേന്‍ ലകുപ്പിന്റെ പ്രത്യേക അംഗീകാരവും ഇതിനുണ്ട്. നിലവില്‍ ഇക്ടോണിക്‌സ് ഉത്പാദകരെയും കയറ്റുമതിക്കാരെയും ഒരു കോണില്‍ നിര്‍ത്താന്‍ പദ്ധതി നടപ്പിലാക്കുന്നതോടെ സാധ്യമാകും. ഇവരെയെല്ലാം ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ സാധിക്കുകയും ചെയ്യും. ഇഎംസി ഓപ്പോ നടപ്പിലാക്കുന്നതോടെ 25000-30000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്്.