
ദില്ലി: പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഇതുവരെ പിഴചുമത്തിയത് 38 ലക്ഷം പേര്‍ക്ക്. കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വകയില്‍ 577.5 കോടിരൂപയാണ് സര്‍ക്കാരിന് കിട്ടാനുള്ളത്. എന്നാല്‍ ഈ കേസുകള്‍ കോടതിയിലാണെന്ന് കേന്ദ്രമന്ത്രി ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു.
ഇന്ത്യയിലെ പതിനെട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ളവരുടെ കണക്കാണിത്.തമിഴ്‌നാടില്‍ പതിനാല് ലക്ഷം പേര്‍ക്കാണ് നിയമങ്ങള്‍ ലംഘിച്ചതിന് പിഴചുമത്തിയത്. ഏറ്റവും കുറവ് ഇക്കാര്യത്തില്‍ ഗോവയ്ക്കാണ്. വെറും 58 പേര്‍ മാത്രമാണ് നിയമലംഘകര്‍.