മിനിമം വേതനം 9750 രൂപയാക്കാന്‍ സമിതി റിപ്പോര്‍ട്ട്; നഗരത്തില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് 1430 രൂപ ഹൗസിങ് അലവന്‍സും നല്‍കണം

February 16, 2019 |
|
News

                  മിനിമം വേതനം 9750 രൂപയാക്കാന്‍ സമിതി റിപ്പോര്‍ട്ട്; നഗരത്തില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് 1430 രൂപ ഹൗസിങ് അലവന്‍സും നല്‍കണം

ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്കുള്ള മിനിമം കൂലി എത്ര നല്‍കമമെന്ന പൂര്‍ണമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സമിതി സമര്‍പ്പിച്ചു. പ്രതിമാസം 9750 നല്‍കാനാണ്  റിപ്പോര്‍ട്ടിലുള്ളത്. പ്രതിദിനം 375 രൂപ നല്‍കണം. നഗരത്തില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് 1430 ഹൗസിങ് അലവന്‍സായി നല്‍കേണ്ടി വരും. 

കേന്ദ്രസര്‍ക്കാര്‍ ഇത് അംഗീകരിച്ചാല്‍ ദേശീയതലത്തില്‍ ഈ തുക പ്രാബല്യത്തില്‍ വന്നേക്കും. വിവിധ യൂണിയനകളുടെ ആവശ്യ  പ്രകാരമാണ് ദേശീയ തലത്തില്‍ തൊഴില്‍ വേതനം നടപ്പിലാക്കണമെന്നത്. കേന്ദ്രസര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പരിഗണിച്ചാല്‍ സംസ്ഥാന സര്‍ക്കാറുകള്‍ ഇത് നടപ്പിലാക്കേണ്ടി വരും.

 

Related Articles

© 2025 Financial Views. All Rights Reserved