ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിന് അതോറിറ്റി;ബില്‍ ലോക്‌സഭ പാസാക്കി

December 13, 2019 |
|
News

                  ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിന് അതോറിറ്റി;ബില്‍ ലോക്‌സഭ പാസാക്കി

ഇന്ത്യയിലെ രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് അതോറിറ്റി രൂപീകരിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ഗുജറാത്തിലെ ഗാന്ധിനഗറിലെ ഫിനാന്‍സ് ടെക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ന്നം നിയന്ത്രിക്കാനാണ് അതോറിറ്റി രൂപീകരിക്കുന്നത്. ബാങ്കിങ്,ഇന്‍ഷൂറന്‍സ് മേഖലകളിലുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണം ആര്‍ബിഐയ്ക്കും സെബിക്കുമാണ്. അതിന് പകരമായി എല്ലാ ധനകാര്യ സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിനുള്ള ഏകജാലക സംവിധാനമായി അതോറിറ്റി രൂപീകരിക്കും.

അധ്യക്ഷന്‍, ധനകാര്യമന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍,ആര്‍ബിഐ,സെബി,ഐആര്‍ഡിസിഎഐ പ്രതിനിധികള്‍ അതോറിറ്റിയില്‍ അംഗങ്ങളാകും. ഐബിസി ബില്ലിലും കേന്ദ്രമന്ത്രിസഭ നീക്കുപോക്കുണ്ടാക്കിയിട്ടുണ്ട്. പാപ്പരായ വ്യവസയാങ്ങളെ രക്ഷപ്പെടുത്താനായി ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക് റപ്റ്റ്‌സി ഭേദഗതിയ്ക്കാണ് ദേദഗതി കേന്ദ്രമന്ത്രിസഭ നല്‍കിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് നിലവില്‍ വന്ന ഐബിസി ബില്ലില്‍ മൂന്നാമത്തെ ഭേദഗതിയാണ് ഇപ്പോള്‍ കൊണ്ടുവരുന്നത്. കടബാധ്യത കാരണം തകര്‍ന്ന വ്യവസായം ഏറ്റെടുക്കുന്നവരെ മുന്‍ പ്രമോട്ടര്‍മാര്‍ക്ക് നേരെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അടക്കമുള്ളവയില്‍ നിന്ന് ഒഴിവാക്കുന്നതാണ് ഈ ഭേദഗതി. ഭേദഗതി പ്രാബല്യത്തിലായാല്‍ നിക്ഷേപകര്‍ക്ക് പാപ്പര്‍കമ്പനികളിലുള്ള താല്‍പ്പര്യം വര്‍ധിക്കാന്‍ ഇടയാകും.

Related Articles

© 2025 Financial Views. All Rights Reserved