
ന്യൂഡല്‍ഹി: പോസ്റ്റ് പെയ്ഡ് മിനി പുറത്തിറക്കി ഡിജിറ്റല്‍ പേയ്‌മെന്റ്, ആന്‍ഡ് ഫിനാന്‍ഷ്യല്‍ ആപ്പ് പേടിഎം. ബയ് നൌ, പേ ലേറ്റര്‍ ഓപ്ഷന് പുറമേ ക്രെഡിറ്റ് നല്‍കുന്നതാണ് പോസ്റ്റ് പെയ്ഡ് മിനി. കൊവിഡ് പ്രതിസന്ധിക്കിടെ ഉപയോക്താക്കള്‍ക്ക് ഈ ഇന്‍സ്റ്റന്റ് ലോണ്‍ കാര്‍ഡ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വീട്ടുചെലവ് കൈകാര്യം ചെയ്യാന്‍ സാധിക്കും. ആദിത്യ ബിര്‍ള ഫിനാന്‍സ് ലിമിറ്റഡുമായ ചേര്‍ന്നാണ് പേടിഎം ഈ സേവനം നടപ്പിലാക്കിയിട്ടുള്ളത്. പലിശയില്ലാതെ 1000 രൂപ വരെ ലോണ്‍ നല്‍കുന്നതാണ് ഈ സംവിധാനം.
ഈ പദ്ധതിയ്ക്ക് കീഴില്‍ പേടിഎം 250 മുതല്‍ 1000 രൂപവരെയുള്ള തുകയാണ് നല്‍കുക. പലിശ ഈടാക്കാതെ 30 ദിവസത്തേക്കാണ് പോസ്റ്റ് പെയ്ഡ് മിനി സ്‌കീം ലഭിക്കുന്നത്. ഇതിന് പ്രത്യേകിച്ച് ആക്ടിവേഷനോ വര്‍ഷം തോറും ഫീസോ ഈടാക്കുന്നില്ല. എന്നാല്‍ തുടക്കത്തില്‍ ഒരു ഫീസ് ഈടാക്കും. ഇതിന് പുറമേ പേടിഎം പോസ്റ്റ് പെയ്ജ് ഇന്‍സ്റ്റന്റ് ക്രെഡിറ്റ് കാര്‍ഡും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 60,000 രൂപയാണ് ഇതിന്റെ പരിധി.
പേടിഎം പോസ്റ്റ് പെയ്ഡ് വഴി മൊബൈല്‍ റീച്ചാര്‍ജ്, ഡിടിഎച്ച് റീച്ചാര്‍ജ്, ഗ്യാസ് സിലിണ്ടര്‍ ബുക്കിംഗ്, വൈദ്യുതി, കുടിവെള്ള ബില്‍, പേടിഎം മാളില്‍ ഷോപ്പിംഗ് എന്നിവയ്ക്കുമ പണമടയ്ക്കാം. നിലവില്‍ പേടിഎമ്മിന്റെ പോസ്റ്റ് പെയ്ഡ് ഓഫര്‍ ഇന്ത്യയിലെ 550 നഗരങ്ങളില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍, ഓഫ് ലൈന്‍ വ്യാപാരികള്‍ക്ക് പണം നല്‍കാനും ഇതുപയോഗിക്കാം. ഫാര്‍മസി, പെട്രോള്‍ പമ്പ്, റീട്ടെയില്‍ സ്റ്റോറുകള്‍, ഇന്റര്‍നെറ്റ് ആപ്പ് എന്നിവയ്ക്കും പോസ്റ്റ്‌പെയ്ഡ് ഇന്‍സ്റ്റന്റ് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും.