യുപിഐ ഇടപാടുകളില്‍ മികവ് പുലര്‍ത്തി പേടിഎം; പ്രമുഖ ബാങ്കിംഗ് സ്ഥാപനങ്ങളായ ആക്‌സിസ്, യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ്ബിഐ എന്നിവയേക്കാള്‍ മികച്ച വിജയ നിരക്ക് പിപിബിഎല്ലിന്; പേടിഎമ്മിന്റേത് ആഗോള ബാങ്കിംഗ് വ്യവസായത്തിലെ തന്നെ മികച്ച ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍

March 10, 2020 |
|
News

                  യുപിഐ ഇടപാടുകളില്‍ മികവ് പുലര്‍ത്തി പേടിഎം;  പ്രമുഖ ബാങ്കിംഗ് സ്ഥാപനങ്ങളായ ആക്‌സിസ്, യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ്ബിഐ എന്നിവയേക്കാള്‍ മികച്ച വിജയ നിരക്ക് പിപിബിഎല്ലിന്; പേടിഎമ്മിന്റേത് ആഗോള ബാങ്കിംഗ് വ്യവസായത്തിലെ തന്നെ മികച്ച ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് രംഗത്ത് പേടിഎം വിജയം നേടുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ബാങ്കിംഗ് സ്ഥാപനങ്ങളായ ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എന്നിവയേക്കാള്‍ യുപിഐ ഇടപാടുകളുടെ വിജയ നിരക്ക് പേടിഎം പെയ്മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് (പിപിബിഎല്‍) നേടി. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ (മെയ്റ്റി) റിപ്പോര്‍ട്ടനുസരിച്ചുള്ള വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മെയ്റ്റി പുറത്തിറക്കിയ 2020 ജനുവരിയിലെ കണക്കനുസരിച്ച്, പിപിബിഎല്ലിന് ഏറ്റവും കുറഞ്ഞ സാങ്കേതിക തകരാറാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  0.02 ശതമാനമാണ് ഇത്. എന്നാല്‍ മറ്റ് പ്രമുഖ ബാങ്കിംഗ് സ്ഥാപനങ്ങളുടെ സാങ്കേതിക തകര്‍ച്ച നിരക്ക് ഒരു ശതമാനത്തോളം വരും. സാങ്കേതിക പ്രശ്നം കാരണം പരാജയപ്പെട്ട യുപിഐ ഇടപാടുകളെ ഇവിടെ സാങ്കേതിക തകര്‍ച്ചയായി കണക്കാക്കുന്നു. ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചറിന്റെ മികവാണ് ഇത് സ്ഥിരീകരിക്കുന്നതെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് അറിയിച്ചു.

ഞങ്ങളുടെ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ആഗോള ബാങ്കിംഗ് വ്യവസായത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഇത് മെയ്റ്റിയുടെ പ്രതിമാസ സ്‌കോര്‍ കാര്‍ഡില്‍ പ്രതിഫലിക്കുന്നു എന്നും പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ എംഡിയും സിഇഒയുമായ സതീഷ് ഗുപ്ത തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ ബാങ്കുകളെ അപേക്ഷിച്ച് പിപിബിഎല്‍ ജനുവരിയില്‍ 169 മില്യണിലധികം യുപിഐ ഇടപാടുകള്‍ നടത്തി.

മറ്റ് ബാങ്കുകളെ സംബന്ധിച്ചിടത്തോളം, യുപിഐ ഇടപാടുകള്‍ കൂടുതലും നടത്തുന്നത് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളാണ്. അതേസമയം പേടിഎമ്മിന്റെ ആവാസവ്യവസ്ഥയില്‍ നിന്ന് യുപിഐ ഇടപാടുകള്‍ ജൈവപരമായി നയിക്കുന്ന രാജ്യത്തെ ഏക ബാങ്കാണ് പിപിബിഎല്‍. പിപിബിഎല്ല് ഇതിനകം തന്നെ 100 മില്യണിലധികം യുപിഐ കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളില്‍ യുപിഐ പേയ്മെന്റുകളുടെ വളര്‍ച്ചയും ത്വരിതപ്പെടുത്തുന്നുണ്ട്.

രാജ്യത്തുടനീളമുള്ള ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് നൂതന ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനായി ഞങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ എന്നിവ പ്രയോജനപ്പെടുത്തുന്നു. ഞങ്ങളുടെ ടെക്‌നിക്കല്‍ ടീം മികച്ചതാണ്. ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്തതും കാര്യക്ഷമവുമായ അനുഭവം നല്‍കുന്നതിന് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഫലമായി ഞങ്ങളുടെ പങ്കാളികളുമായി വിശ്വസ്തവും ദീര്‍ഘകാലവുമായ ബന്ധം ഞങ്ങള്‍ വളര്‍ത്തിയെടുക്കുന്നു- ഗുപ്ത പറഞ്ഞു. പിപിബിഎല്‍ ഇന്ത്യയിലെ ഏറ്റവും വിജയകരമായ പേയ്മെന്റ് ബാങ്കായും ഫണ്ടിംഗ് സ്രോതസ്സുകളുടെ സമഗ്രമായ വേദിയായും തുടരുന്നു. 100 മില്യണ്‍ യുപിഐകള്‍ കൂടാതെ, 300 മില്യണ്‍ വാലറ്റുകള്‍, 220 മില്യണ്‍ സേവ് കാര്‍ഡുകള്‍, 55 ദശലക്ഷംമില്യണ്‍ ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയും ഈ പ്ലാറ്റ്‌ഫോമില്‍ ഉണ്ട്.

Related Articles

© 2025 Financial Views. All Rights Reserved