വ്യാപാരികള്‍ക്ക് പുതിയ പേയ്‌മെന്റ് ഓഫ് സെയില്‍ ഡിവൈസുമായി പേടിഎം

February 05, 2020 |
|
News

                  വ്യാപാരികള്‍ക്ക് പുതിയ പേയ്‌മെന്റ് ഓഫ് സെയില്‍ ഡിവൈസുമായി പേടിഎം

വ്യാപാരികള്‍ക്ക് പേയ്‌മെന്റ് രീതി എളുപ്പമുള്ളതാക്കാന്‍ പുതിയ പേയ്‌മെന്റ് ഡിവൈസുമായി പേടിഎം. ആന്‍ഡ്രോയിഡ് പിഓഎസ് ഉപകരണമാണ് പുറത്തിറക്കിയിരിക്കുന്നത്. പേടിഎം വാലറ്റ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, എല്ലാ UPI ആപ്പുകള്‍ തുടങ്ങിയ പേയ്മെന്റുകള്‍ മുതല്‍ ഇഎംഐ ഓപ്ഷന്‍ വരെയുള്ള എല്ലാ രീതികളും ഒറ്റ ഉപകരണത്തില്‍ സാധ്യമാകുമെന്നതാണ് ഇതി്ന്റെ പ്രത്യേകത.

ഇതൊരു ആന്‍ഡ്രോയ്ഡ് പിഒഎസ് ഉപകരണമാണ്. മറ്റ് പേയ്മെന്റ് രീതികള്‍ക്കൊപ്പം ഇതില്‍ റെസ്റ്റോറന്റ് മാനേജ്മെന്റ് എന്ന ഫീച്ചറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിലൂടെ ഓര്‍ഡര്‍ സ്വീകരിച്ച് അടുക്കളയിലേക്ക് നേരിട്ട് അലേര്‍ട്ട് കൊടുക്കാന്‍ സാധിക്കും. നിലവില്‍ ഐആര്‍ടിസി ട്രെയ്നുകളില്‍ ഭക്ഷണത്തിന് ബില്‍ ചെയ്യാന്‍ ഇത് ഉപയോഗിക്കുന്നുണ്ടെന്ന് പേടിഎം അവകാശപ്പെട്ടു.കഴിഞ്ഞ 18 മാസമായി ചെറുകിട ബിസിനസുകളുടെ ആവശ്യങ്ങളെക്കുറിച്ച് പഠിച്ചശേഷമാണ് തങ്ങള്‍ ഓള്‍-ഇന്‍-വണ്‍ POS ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നതെന്ന് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ പറയുന്നു. ഡിജിറ്റല്‍ പേയ്മെന്റ് മേഖലയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ ഇത് കാരണമായേക്കും.

Related Articles

© 2025 Financial Views. All Rights Reserved