405 രൂപയില്‍ നിന്നും താഴേക്ക് പതിച്ച് കുരുമുളകിന്റെ വില

June 29, 2021 |
|
News

                  405 രൂപയില്‍ നിന്നും താഴേക്ക് പതിച്ച് കുരുമുളകിന്റെ വില

കൊച്ചി: ഏറെക്കാലത്തിന് ശേഷം കര്‍ഷകര്‍ക്ക് പ്രതീക്ഷയായി കുരുമുളകിന് വില ഉയര്‍ന്നെങ്കിലും കഴിഞ്ഞയാഴ്ച അവസാന ദിവസങ്ങളില്‍ വില വീണ്ടും താഴ്ന്നു. രണ്ടാഴ്ച മുന്‍പ് കിലോഗ്രാമിന് 405 രൂപയിലെത്തിയ കുരുമുളക് വില വീണ്ടും ഉയരുമെന്നാണു കരുതിയതെങ്കിലും ഇപ്പോള്‍ 390-395 ആണു വില. കഴിഞ്ഞ ആഴ്ച ആരംഭത്തില്‍ 405 രൂപ എത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ചയോടെ ക്വിന്റലിന് 1000 രൂപ കുറഞ്ഞു. ഇറക്കുമതി കൂടിയതും കോവിഡ് നിയന്ത്രണങ്ങളും മൂലം കുറച്ചു മാസങ്ങളായി ഒരു ക്വിന്റല്‍ കുരുമുളകിന് 36,000 മുതല്‍ 38,000 രൂപ വരെയായിരുന്നു വില.

2 ആഴ്ചയായി ക്രമേണ വര്‍ധിച്ച് ലോക്ഡൗണ്‍ അവസാനിച്ച കഴിഞ്ഞ ആഴ്ച ക്വിന്റലിന് 40500 രൂപയോളമെത്തിയിരുന്നു.  ഇന്ത്യയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ആവശ്യക്കാര്‍ ഇപ്പോഴും കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. 270 മുതല്‍ 350 രൂപ വരെയായിരുന്നു ഏതാനും വര്‍ഷങ്ങളായി ഒരു കിലോ  കുരുമുളകിന്റെ ശരാശരി  വില. 2013ല്‍ 400 രൂപയിലെത്തിയ കുരുമുളക് പിന്നീട് ഉയര്‍ന്ന് 730 വരെ എത്തിയിരുന്നു.  ഇറക്കുമതി കുരുമുളക് വരവ് കൂടിയതോടെ ഉത്തരേന്ത്യന്‍ വിപണികളില്‍ സുലഭമായി കുരുമുളക് ലഭിക്കുന്നുണ്ട്. ഇതുകാരണം കൊച്ചിയില്‍ നിന്നു കുരുമുളക് വാങ്ങുന്നത് ഉത്തരേന്ത്യന്‍ വ്യാപാരികള്‍ കുറയ്ക്കുകയും ചെയ്തു.

Related Articles

© 2025 Financial Views. All Rights Reserved