പെപ്‌സിയെയും കോളയെയും പിന്തള്ളി റെഡി ടു ഡ്രിങ് വിപണിയില്‍ പ്രാദേശിക ബ്രാന്റുകളുടെ കുതിപ്പ്

February 21, 2020 |
|
News

                  പെപ്‌സിയെയും കോളയെയും പിന്തള്ളി റെഡി ടു ഡ്രിങ് വിപണിയില്‍ പ്രാദേശിക ബ്രാന്റുകളുടെ കുതിപ്പ്

ദില്ലി: ശീതള പാനീയ വിപണിയില്‍ അന്താരാഷ്ട്ര ബ്രാന്റുകളെ കടത്തി വെട്ടി പ്രാദേശിക ബ്രാന്റുകളുടെ കുതിപ്പ്. റെഡി ടു ഡ്രിങ്ക് സെക്ഷനിലാണ് ബൊവൊന്റോ,ജയന്തി കോള,സോസ്യോ,റണ്ണര്‍,കശ്മീര എന്നിവയുടെ മൊത്തത്തിലുള്ള വളര്‍ച്ച കൊക്കകോള, പെപ്‌സികോ എന്നിവയേക്കാള്‍ കഴിഞ്ഞ വര്‍ഷം ഇരട്ടിയായത്. വിപണി ഗവേഷകരായ നീല്‍സണാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.നീല്‍സണ്‍ പുറത്തുവിട്ട ഡാറ്റകള്‍ അനുസരിച്ച് നൂറിലധികം പ്രാദേശിക ബ്രാന്റുകളുടെ മൊത്തത്തിലുള്ള വിപണി വിഹിതം ആല്‍ക്കഹോള്‍ ഇതര റെഡി ടു ഡ്രിങ് റീട്ടെയില്‍ ബിവറേജസ് വിപണിയില്‍ 23.9% ആയി വര്‍ധിച്ചു.

ഇത് കൊക്കകോളയുടെ ദേശീതതലത്തിലെ വിഹിതമായ 49.9 % പകുതിയോളം മാത്രമാണ്  വരുന്നുള്ളൂവെങ്കിലും പെപ്‌സികോയുടെ 19.6%ത്തേക്കള്‍ ഉയര്‍ന്നിട്ടുണ്ട്. ചരക്ക് സേവനനികുതി രാജ്യത്ത് നടപ്പാക്കിയിട്ടും 2018നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പ്രാദേശിക ബ്രാന്റുകള്‍ക്ക് കൂടുതല്‍ വളര്‍ച്ച നേടാനായതായി ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്്കുന്ന ബൊറന്റോ സോഫ്റ്റ് ഡ്രിങ്ക്‌സ് വിപണിയില്‍ എത്തിക്കുന്ന കാളിമാര്‍ക്ക് ഗ്രൂപ്്പ് എംഡി ജെ രമേശ് പറഞ്ഞു. തമിഴ്‌നാട്ടില്‍ വിപണിയുള്ള ബ്രാന്റാണ് ബൊവന്റോ. ദേശീയ തലത്തില്‍ വിപണിയുള്ള കൊക്കകോള നിലവില്‍ തങ്ങളുടെ പാനീയ വിഭാഗം വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

Related Articles

© 2025 Financial Views. All Rights Reserved