
സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കോട്ടയത്ത് പെട്രോള്‍ വില 82.66 രൂപയായും ഡീസല്‍ വില 76.44 രൂപയായും ഉയര്‍ന്നു. വയനാട്ടില്‍ പെട്രോള്‍ വില 83.44ഉം ഡീസല്‍ വില 77.14 രൂപയുമാണ്. കോഴിക്കോട്: പെട്രോള്‍ 82.53, ഡീസല്‍ 76.34 എന്നിങ്ങനെയാണ് വില.
കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില ഉയരുന്നത്. 10 ദിവസത്തിനിടയില്‍ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയും വിലയില്‍ വര്‍ധനവുണ്ടായി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഒയില്‍ വില ഉയര്‍ന്നതായാണ് സംസ്ഥാനത്തെയും വില വര്‍ധനവ്. കോവിഡ് വാക്സിന്‍ ഫലപ്രദമാകുമെന്ന ശുഭസൂചന ക്രൂഡ് വിപണിയില്‍ ഉണര്‍വ് വരുത്തിയിരുന്നു. ഇതോടെയാണ് ക്രൂഡ് വില ഉയര്‍ന്നത്.
ഈ സാമ്പത്തിക വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ക്രൂഡില്‍ ഇന്നലെ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ വീണ്ടും വില വര്‍ധിക്കാനാണ് സാധ്യത. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബര്‍ 20ന് പുനരാരംഭിച്ചതോടെയാണ് രാജ്യത്ത് വീണ്ടും വില ഉയര്‍ന്ന് തുടങ്ങിയത്.