തുടര്‍ച്ചയായി മൂന്നാം ദിനവും പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു; മൂന്നുദിവസം കൊണ്ട് വര്‍ധിച്ചത് 1.70 രൂപ

June 09, 2020 |
|
News

                  തുടര്‍ച്ചയായി മൂന്നാം ദിനവും പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു; മൂന്നുദിവസം കൊണ്ട് വര്‍ധിച്ചത് 1.70 രൂപ

ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. ഇതോടെ മൂന്നുദിവസം കൊണ്ട് വിലയില്‍ 1.70 രൂപയോളം വര്‍ധനവുണ്ടായി.

ഡല്‍ഹിയില്‍ പെട്രോളിന് 73 രൂപയും ഡീസലിന് 71.17 രൂപയുമാണ് ചൊവാഴ്ചത്തെ വില. ദീര്‍ഘകാലത്തെ അവധിക്കുശേഷം ഞായറാഴ്ച മുതലാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ പ്രതിദിനമുള്ള വില നിര്‍ണയം വീണ്ടും ആരംഭിച്ചത്.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 40 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതും ലോക്ക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടുതവണയായി എക്സൈസ് തീരുവ 13 രൂപയിലേറെ വര്‍ധിപ്പിച്ചതുമാണ് വില വര്‍ധനയ്ക്ക് ഇടയാക്കിയത്. മാത്രമല്ല, എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതും നിരക്ക് വര്‍ധനവിനിടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയില്‍ പ്രതിഫലിച്ചിരുന്നില്ല. വരും ദിസവങ്ങളിലും വില കൂടാനാണ് സാധ്യത. ലിറ്ററിന് ആറുരൂപ വരെ കൂടിയേക്കാമെന്നാണ് വിലിയിരുത്തല്‍.

Related Articles

© 2025 Financial Views. All Rights Reserved