മാര്‍ച്ചില്‍ പെട്രോള്‍ ഉപഭോഗം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

April 15, 2021 |
|
News

                  മാര്‍ച്ചില്‍ പെട്രോള്‍ ഉപഭോഗം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പെട്രോള്‍ ഉപഭോഗം മാര്‍ച്ചില്‍ തൊട്ടുമുന്‍പത്തെ നാല് മാസത്തെ അപേക്ഷിച്ച് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വൈറസ് വ്യാപനം വീണ്ടും ശക്തിപ്രാപിക്കുന്നതിനിടെയാണിത്. ദിവസം ശരാശരി 88380 ടണ്‍ ആയാണ് വര്‍ധിച്ചത്. നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

2020 മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 27 ശതമാനമാണ് വര്‍ധന. 2020 മാര്‍ച്ച് മുതല്‍ ഫെബ്രുവരി വരെ രാജ്യത്തെമ്പാടും ഇന്ധന ഉപഭോഗം ഇടിഞ്ഞിരുന്നു. ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഡീസലിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞതായിരുന്നു പ്രധാന കാരണം. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണാണ് ഇതിലേക്ക് നയിച്ചത്.

ബസുകളും ട്രെയിനുകളും വേണ്ടെന്ന് വെച്ച് സ്വകാര്യ വാഹനത്തില്‍ ആളുകള്‍ യാത്ര ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഇന്ധന വില്‍പ്പന ഇടിഞ്ഞത്. എന്നാല്‍ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് ഇന്ധന ഉപഭോഗത്തിലുണ്ടായ തിരിച്ചുവരവിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്.

Related Articles

© 2025 Financial Views. All Rights Reserved