
ഡിജിറ്റല്‍ പേമെന്റ് കമ്പനികളിലൊന്നായ ഫോണ്‍ പേയും ഐസിഐസിയും ബാങ്കും തമ്മില്‍ കൂടിക്കാഴ്ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. യൂണിഫൈഡ് അധിഷ്ടിത ഇടപാടുകള്‍ വികസിപ്പിക്കുന്നതിനായി ഐസിഐസിഐ ബാങ്കുമായി സഹകരിക്കാനാണ് ഫോണ്‍ പേയുടെ പുതിയ നീക്കം. രാജ്യത്ത് യുപിഐ ഇടപാടുകളുടെ കാര്യനിര്‍വഹണ ചുമതലയുള്ള നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യുടെ നിബന്ധനകള്‍ പാലിക്കുന്നതിന് വേണ്ടിയാണ് ഫോണ്‍പേയുടെ നീക്കം.
അതേസമയം നിലവില്‍ യെസ് ബാങ്കുമായി സഹകരിച്ചാണ് ഫോണ്‍ പേ യുപിഐ ഇടപാടുകള്‍ നല്‍കിയിരുന്നത്. അഞ്ച് ശതമാനത്തിലധികം വിപണി വിഹിതമുള്ള എല്ലാ പേമെന്റ് ഇടപാട് കമ്പനികള്‍ക്കും മൂന്നിലധികം ബാങ്കിങ് പങ്കാളികള്‍ ഉണ്ടാകണമെന്നാണ് വ്യവസ്ഥ. ഇത് ഉടന്‍ നടപ്പിലാക്കാനും എന്‍പിസിഐ ലക്ഷ്യമിടുന്നുണ്ട്. അതേസമയം രാജ്യത്തെ യുപിഐ ഇടപാടുകളില്‍ മുന്‍ നിരയിലുള്ള രണ്ട് യുപിഐ പ്ലാറ്റ്ഫാമുകളാണ് ഗൂഗിള്‍ പേ. പേടിഎം ആകട്ടെ സ്വയം ഒരു പേമെന്റ് ബാങ്കാണ്. ഗൂഗിള്‍ പേ ആകട്ടെ നാല് ബാങ്കുകളുമായി സഹകരിച്ചാണ് .യുപിഐ ഇടപാടുകള്‍ നല്‍കുന്നത്.