സാമൂഹ്യ അകലം പാലിക്കുക ഇ-പേമെന്റ് സംവിധാനത്തെ പരാമവധി ഉപയോഗിക്കുക; കോവിഡ്-19 ഭീതിയില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

March 24, 2020 |
|
News

                  സാമൂഹ്യ അകലം പാലിക്കുക ഇ-പേമെന്റ് സംവിധാനത്തെ പരാമവധി ഉപയോഗിക്കുക; കോവിഡ്-19 ഭീതിയില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കൊറോണ വൈറസ് രാജ്യത്ത് അതിവേഗം പടരുന്ന സാഹചര്യത്തില്‍  സാമൂഹികപരമായി അകലം പാലിക്കാനും,  പണമിടപാടുകള്‍ക്ക് ഇ-പേമെന്റ് സംവിധാനത്തെ  ഉപയോഗിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  നിര്‍ദ്ദേശം.  അതേസമയം ലോക്ക്ഡൗണ്‍ നിര്‍ദ്ദേശത്തെ പലരും മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വയം രക്ഷയ്ക്കായി എല്ലാവരും കാര്യങ്ങളെ ഗൗരവത്തിലെടുക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.  

കൊറോണ പടരുന്ന സാഹചര്യത്തില്‍  സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍  കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.  അതേസമയം രാജ്യത്ത് കറന്‍സി ഇടപാട് വഴി കോവിഡ്-19 ്പടരാനുള്ള സാധ്യതയും സര്‍ക്കാര്‍ കാണുന്നുണ്ട്.  ഇ-പേമെന്റ് സംവിധാനം ഉപയോഗപ്പെടുത്താന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ബാഡ്മിന്‍ പ്ലേയര്‍ ശ്രീകാന്ത് കടമ്പി, ക്രിക്കറ്റ് പ്ലെയര്‍  സ്മൃതി മനാന്ദ എന്നിവര്‍ ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.  

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ 24 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും പൂര്‍ണമായും അടച്ചിട്ടു. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങള്‍ ഭാഗികമായി അടച്ചിടുകയും ചെയ്തിട്ടുണ്ട്.  

Related Articles

© 2025 Financial Views. All Rights Reserved