എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം വ്യോമയാന മേഖലയ്ക്കു പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി

October 20, 2021 |
|
News

                  എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം വ്യോമയാന മേഖലയ്ക്കു പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി

ഖുശിനഗര്‍ (യുപി): എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം രാജ്യത്തെ വ്യോമയാന മേഖലയ്ക്കു പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമയാന മേഖല പ്രൊഫഷനല്‍ ആയി മുന്നോട്ടുപോവണം എന്നുള്ളതുകൊണ്ടാണ്, സര്‍ക്കാര്‍ സ്വകാര്യവത്കരണ തീരുമാനം കൈക്കൊണ്ടത്. സൗകര്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കാണ് തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ പുതിയ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മഹാപരിനിര്‍വാണത്തിനു മുമ്പായി ഗൗതമ ബുദ്ധന്റെ അവസാന വിശ്രമ കേന്ദ്രമായിരുന്നു ഖുശിനഗര്‍. ഇത് ഇപ്പോള്‍ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ്. ലോകമെങ്ങുമുള്ള ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീര്‍ഥാടന സര്‍ക്യൂട്ട് തുടങ്ങുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണ്, പുതിയ വിമാനത്താവളം.

തീര്‍ഥാടനവും ടൂറിസവും വളരുന്നതിന് പുതിയ വിമാനത്താവളം ഉപകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിലൂടെ സാമ്പത്തിക രംഗത്തിന് പുതിയ ഉണര്‍വു ലഭിക്കും. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Articles

© 2025 Financial Views. All Rights Reserved