ജെഫ് ബെസോസ് മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കില്ല; കമ്പനിക്കെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നടത്തുന്ന അന്വേഷണം തന്നെ പ്രധാന കാരണം; വ്യാപാരികളുടെ എതിര്‍പ്പ് ഉയരുന്നത് മൂലം ജെഫ് ബെസോസുമായി മോദി കൂടിക്കാഴ്ച്ച നടത്തിയാല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനെയും ബാധിച്ചേക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍

January 16, 2020 |
|
News

                  ജെഫ് ബെസോസ് മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കില്ല; കമ്പനിക്കെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നടത്തുന്ന അന്വേഷണം തന്നെ പ്രധാന കാരണം;  വ്യാപാരികളുടെ എതിര്‍പ്പ് ഉയരുന്നത് മൂലം ജെഫ് ബെസോസുമായി മോദി കൂടിക്കാഴ്ച്ച നടത്തിയാല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനെയും ബാധിച്ചേക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍

ന്യൂഡല്‍ഹി: ആമസോണ്‍ മേധാവി ജെഫ് ബെസോസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്.  കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ജെഫ് ബെസോസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും, സൗഹൃദം പങ്കിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പ്രധാനമന്ത്രിയെ ജെഫ് ബെസോസ് കാണാന്‍ സാധ്യതയില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.  ഇ-കൊമേഴ്‌സ് നയങ്ങളിലെ എഫ്ഡിഐ മാനദണ്ഡങ്ങള്‍ കമ്പനി പാലിക്കുന്നില്ലെന്ന ആരോപണം നേരിടുന്ന പശ്ചാത്തലത്തില്‍ മോദിയുമായി ജെഫ് ബെസോസ് കൂടിക്കാഴ്ച്ച നടത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായാണ് സിഐടി  അടക്കമുള്ള വ്യാപാരി സംഘടനകളും ഇ്‌പ്പോള്‍ രംഗത്തുണ്ട്.  

രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ഫ്ളിപ്പ്കാര്‍ട്ടിനും ആമസോണിനും നേരെ അന്വേഷണവുമായി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്.  വ്യാപാരമേഖലയില്‍ ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. ഈ മേഖലയില്‍ പ്രവര്‍ത്തുക്കുമ്പോഴുള്ള ചട്ടം ലംഘിച്ചുവെന്നും ചില വില്‍പ്പനക്കാരെ മാത്രം സഹായിക്കുന്ന നിലപാട് ഇരുകമ്പനികളും സ്വീകരിക്കുന്നുവെന്ന പരാതികളുമാണ് അന്വേഷണത്തിലേക്ക് എത്തിച്ചത്. എന്നാല്‍ എഫ്ഡിഐ മാനദണ്ഡങ്ങള്‍  പൂര്‍ണമായും പാലിച്ചാണ് ഞങ്ങള്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ വില്‍പ്പന നടത്തുന്നതെന്നും, വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നതെന്നുമാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ അവകാശപ്പെടുന്നത്. 

എന്നാല്‍ ആമസോണ്‍  വന്‍വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്  മൂലം  രാജ്യത്തെ റീട്ടെയ്ല്‍ മേഖലയെ ഒന്നാകെ തകര്‍ക്കുന്നുവെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണം.  എന്നാല്‍ ആമസോണിനെതിരെ ശക്തമായ ആരപോണങ്ങള്‍ വ്യാപാരികള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തില്‍  ജെഫ് ബെസോസുമായി കൂടിക്കാഴ്ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ജെഫ് ബെസോസുമായുള്ള കൂടിക്കാഴ്ച്ചയില്‍ സര്‍ക്കാര്‍ പിന്‍മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  നിലവിലെ സാഹചര്യത്തില്‍ ആമസോണി്‌ന് കൂടുതല്‍ പരിഗണന നല്‍കുന്നത് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.  

Related Articles

© 2025 Financial Views. All Rights Reserved