
മുംബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ധീരമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ അതിവേഗ വളര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും രാജ്യത്തെ ഏറ്റവും വലിയ ധനികനുമായ മുകേഷ് അംബാനി. പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്സിറ്റി (പിഡിപിയു) വിദ്യാര്‍ത്ഥികളുടെ കൊണ്‍വെക്കേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം ഇന്ത്യയുടെ വളര്‍ച്ച ലോക ശ്രദ്ധയില്‍ കൊണ്ടുവന്നു. മോദിയുടെ ആത്മവിശ്വാസവും ബോധ്യവും രാജ്യത്തെയാകെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട ധീരമായ സാമ്പത്തിര പരിഷ്‌കാരങ്ങള്‍ വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ വേഗത്തിലുള്ള വളര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് എനിക്കുറപ്പുണ്ട്-അംബാനി പറഞ്ഞു.
മോദിയുടെ ആത്മനിര്‍ഭര്‍ കാഴ്ചപ്പാടിന്റെ ഫലമാണ് ഈ പിഡിപിയു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തുപോലും അദ്ദേഹം തന്റെ ഈ കാഴ്ചപ്പാടിനെ പരിപോഷിപ്പിച്ചിരുന്നു. രൂപീകരിച്ച് വെറും 14 വര്‍ഷത്തിനുള്ളില്‍ പിഡിപിയു രാജ്യത്തെ ആദ്യ 25 റാങ്കിലുള്ള സ്ഥാപനമായെന്നും അദ്ദേഹം പറഞ്ഞു.