
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ അന്യായമായി വായ്പയെടുത്ത് മുങ്ങിയ സാമ്പത്തിക കുറ്റവാളി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ വീണ്ടും തള്ളി. നാലാം തവണയാണ് നീരവ് മോദിയുടെ ജാമ്യപേക്ഷ കോടതി വീണ്ടും തള്ളുന്നത്. നീരവ് മോദിക്ക് ജാമ്യം അനുവദിച്ചാല്‍ കേസിലെ തെളിവുകള്‍ ഇല്ലാതാക്കുമെന്നും, സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത കൂടുതലാണെന്നും കോടതി നരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുക ബുദ്ധിമിട്ടാണെന്നും കോടതി വ്യക്തമാക്കി.
ജാമ്യം കോടതി തള്ളിയതോടെ നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടകിള്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ആരംഭിച്ചതായാണ് വിവരം. ഇതിനായി ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കോടതിക്ക് മുന്‍പില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയേക്കും. കീഴ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് നീരവ് മോദി വെസ്റ്റ്‌നമിനിസ്റ്റര്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ നീരവ് സാക്ഷികളെ സ്വാധീനിച്ച് കേസിന്റെ റൂട്ട് ഇല്ലാതാക്കാനുള്ള ശ്രമങ്ങളുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കേസിന്റെ തെളിവുകള്‍ ഇല്ലാതാക്കാന്‍ നീരവ് മോദിക്ക് കഴിയുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ നേരത്തെ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുക ബുദ്ധിമുട്ടാണെന്നും കോടതി നിരീക്ഷിച്ചു.