
കൊവിഡ് വ്യാപനവും ലോക്ക്ഡൗണും സാമ്പത്തിക മേഖലയില്‍ കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്. വിവിധ മേഖലകളിലായി പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ഇതിനോടകം തൊഴില്‍ നഷ്ടമായത്. കൊവിഡിന്റെ വ്യാപനത്തിന് ഇതുവരെ അന്ത്യം കുറിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ അടുത്ത കാലത്തൊന്നും കാര്യങ്ങള്‍ മെച്ചപ്പെടാനുള്ള സാധ്യതയും ഇല്ല. ഈ സാഹചര്യത്തിലാണ് ജോലിയോ വരുമാനമോ നഷ്ടമാവുന്നതില്‍ നിന്ന് ആളുകള്‍ക്ക് പരിരക്ഷയേകാനുള്ള പുതിയ പോളിസി വരുന്നത്.
ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് രംഗത്തെ മുന്‍നിരക്കാരായ പോളിസിബസാര്‍ ഡോട്ട്‌കോമാണ് ഈ പുതിയ ഇന്‍ഷുറന്‍സ് ആരംഭിക്കുന്നത്. വെബ് പോര്‍ട്ടലില്‍ നിന്നും ജോബ് /ഇന്‍കം ലോസ് ഇന്‍ഷുറന്‍സ് വ്യക്തികള്‍ക്ക് വാങ്ങാന്‍ സാധിക്കും. എസ്ബിഐ ജനറല്‍, ശ്രീറാം ജനറല്‍, യൂണിവേഴ്സല്‍ സോമ്പോ, ആദിത്യ ബിര്‍ള ഇന്‍ഷുറന്‍സ് എന്നിവരുമായി സഹകരിച്ചാണ് പോളിസിബസാര്‍ ഡോട്ട്‌കോം പുതിയ ഇന്‍ഷൂറന്‍സ് അവതരിപ്പിച്ചിരിക്കുന്നത്.
ജോലി നഷ്ടമാവുന്ന നിശ്ചിത കാലയളവിലേക്ക് പോളിസി ഉടമകള്‍ക്ക് ബദല്‍ വരുമാന ആനുകൂല്യം കിട്ടുന്നത തരത്തിലാണ് പോളിസി. വിപണിയില്‍ ഇതാദ്യമായാണ് ജോബ്/ഇന്‍കം ലോസ് ഇന്‍ഷുറന്‍സ് പരിരക്ഷ ആരംഭിക്കുന്നത്. നിലവില്‍ ഇത്തരത്തിലൊരു ഇന്‍ഷൂറന്‍സ് പോളിസി ഒരു കമ്പനികള്‍ക്കും ഇല്ല. വിവിധ കവറേജുകളില്‍ പോളിസികള്‍ ഓണ്‍ലൈനായി വാങ്ങാന്‍ സാധിക്കും.
തൊഴില്‍ നഷ്ടപെടുന്നതിലൂടെയാണ്ടാകുന്ന വരുമാന നഷ്ടം, സ്വയം തൊഴില്‍ ചെയ്യുന്ന ക്ലയിന്റാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് പരിരക്ഷ. ജോലിയില്‍ നിന്നും പിരിച്ചു വിടല്‍, സ്ഥാപനം പ്രവര്‍ത്തനം നിര്‍ത്തിവെക്കല്‍, ശമ്പളം വെട്ടിക്കുറയ്ക്കല്‍ എന്നിവ കാരണമുണ്ടാവുന്ന വരുമാന-ശമ്പള നഷ്ടപെടുന്നതിനും വൈകല്യം മൂലം ജോലി / വരുമാനം നഷ്ടപ്പെടുന്നതിനും പരിരക്ഷയുണ്ട്.
ജോലിയില്‍ നിന്നും പിരിച്ചു വിടല്‍, സ്ഥാപനം പ്രവര്‍ത്തനം നിര്‍ത്തിവെക്കല്‍, ശമ്പളം വെട്ടിക്കുറയ്ക്കല്‍ എന്നിവ കാരണം വരുമാനം നഷ്ടമാവുന്ന സാഹചര്യത്തില്‍ 3 മാസം വരെ പോളിസി ഉടമകളുടെ വായ്പ അടച്ചു കൊണ്ട് ഈ പദ്ധതി സഹായം നല്‍കുന്നു. അപകട മരണം, അംഗഭഗം, വൈകല്യം എന്നിവയിലൂടെ ഉണ്ടാവുന്ന വരുമാന നഷ്ടത്തിനും പോളിസി ഉടമകള്‍ക്ക് 2 വര്‍ഷം വരെ പ്രതിവാര ശമ്പള ആനുകൂല്യങ്ങള്‍ ലഭിക്കും. പോളിസി പ്രീമിയങ്ങള്‍ക്ക് നികുതി ഇളവും ലഭ്യമാണ്.