
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കോവിഡ് പശ്ചാത്തലത്തിലുള്ള മാന്ദ്യം പരിഹരിക്കാനും കൂടുതല്‍ പാക്കേജുകള്‍ ഉണ്ടാകുമെന്നു സൂചന. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ധന, വാണിജ്യ വകുപ്പുകളിലെ മുതിര്‍ന്ന 50 ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കൂടുതല്‍ ഇടപെടലുകളും പദ്ധതികളും ആവിഷ്‌കരിക്കേണ്ടതിന്റെ സാധ്യതകളാണു ചര്‍ച്ച ചെയ്തത്.
ആവശ്യമെങ്കില്‍ കൂടുതല്‍ പാക്കേജുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. കോവിഡിന്റെ കൂടി പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ത്വരിത മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് ഇന്നലത്തെ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നേരത്തേ സാമ്പത്തിക ഉപദേശക കൗണ്‍സില്‍, ധനമന്ത്രാലയത്തിലെയും നിതി ആയോഗിലെയും മുഖ്യ സാമ്പത്തിക ഉപദേഷ്ടാക്കള്‍ എന്നിവരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.