
ന്യൂഡല്‍ഹി: രാജ്യത്തെ വൈദ്യുതി ഉപഭോഗം ജൂണിലെ ആദ്യ രണ്ട് ആഴ്ചകളില്‍ വര്‍ധിച്ചു. 9.3 ശതമാനമാണ് വര്‍ധന. 55.86 ബില്യണ്‍ യൂണിറ്റാണ് ഉപഭോഗം. വാണിജ്യ - വ്യാപാര രംഗങ്ങള്‍ മന്ദഗതിയില്‍ കൊവിഡിന്റെ തിരിച്ചടിയില്‍ നിന്ന് കരകയറുന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 51.10 ബില്യണ്‍ യൂണിറ്റായിരുന്നു ഊര്‍ജ്ജ ഉപഭോഗം.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലെ ഊര്‍ജ്ജ ഉപഭോഗം 105.08 ബില്യണ്‍ യൂണിറ്റായിരുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം കുറവായിരുന്നു. 2019 ജൂണ്‍ മാസത്തില്‍ 117.98 ശതമാനമായിരുന്നു ഉപഭോഗം. എന്നാല്‍ മണ്‍സൂണിന്റെ വരവ് വരും ദിവസങ്ങളില്‍ വ്യാപാര രംഗത്തിന്റെ പ്രവര്‍ത്തനത്തില്‍ തടസം സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചകളില്‍ ഉണ്ടായ വര്‍ധനവുണ്ടായില്ലെങ്കില്‍ അത് തിരിച്ചടിയാകും.