ലഘുസമ്പാദ്യ പദ്ധതികളില്‍ വന്‍ ഇളവുകള്‍; അറിയാം പുതിയ നിരക്കുകളെ പറ്റി

April 01, 2020 |
|
News

                  ലഘുസമ്പാദ്യ പദ്ധതികളില്‍ വന്‍ ഇളവുകള്‍; അറിയാം പുതിയ നിരക്കുകളെ പറ്റി

കൊച്ചി: പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി.പി.എഫ്.) ഉള്‍പ്പെടെയുള്ള ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് 0.70 മുതല്‍ 1.40 ശതമാനം വരെ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. സ്മോള്‍ സേവിങ്സ് സ്‌കീമുകളുടെ പലിശനിരക്ക് ഏപ്രില്‍ ഒന്നിന് കുറയ്ക്കുമെന്ന് മാതൃഭൂമഡോട്ട്കോം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പി.പി.എഫ്., സുകന്യ സമൃദ്ധി യോജന എന്നിവയുടെ നിരക്ക് 0.80 ശതമാനം കുറയും. ഇതോടെ ഇവയുടെ പലിശ യഥാക്രമം 7.1 ശതമാനവും 7.6 ശതമാനവുമായി കുറയും. ദേശീയ സമ്പാദ്യ പദ്ധതിയുടെ പലിശ 1.10 ശതമാനം കുറഞ്ഞ് 6.8 ശതമാനവും കിസാന്‍ വികാസ് പത്രയുടേത് 0.70 ശതമാനം കുറഞ്ഞ് 6.9 ശതമാനവുമാകും.അഞ്ചു വര്‍ഷക്കാലാവധിയുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിന്റെ പലിശ 1.20 ശതമാനമാണ് കുറച്ചിരിക്കുന്നത്. ഇതോടെ ഇതിന് 7.4 ശതമാനം മാത്രമാകും നേട്ടം.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, റെക്കറിങ് ഡെപ്പോസിറ്റ് എന്നിവയുടെ നിരക്ക് ഒരു ശതമാനം മുതല്‍ 1.4 ശതമാനം വരെയാണ് കുറയുക. പുതിയ നിരക്കുകള്‍ക്ക് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ബാധകം.

Related Articles

© 2025 Financial Views. All Rights Reserved