
രാജ്യം സാമ്പത്തിക രംഗത്ത് ഞെരുക്കം അനുഭവിക്കുന്ന സമയത്താണ് കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് പ്രതിമാസം 3000 രൂപ വരെ പെന്‍ഷന്‍ ലഭിക്കുന്ന പ്രധാന്‍മന്ത്രി കിസാന്‍ മന്‍തന്‍ യോജന സെപ്റ്റംബര്‍ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. പദ്ധതി പ്രകാരം 18നും 40നും ഇടയില്‍ പ്രായമുള്ള കര്‍ഷകര്‍ക്ക് 60 വയസ്സ് പിന്നിടുമ്പോള്‍ 3000 രൂപ വിതം പെന്‍ഷന്‍ കിട്ടും.
ഈ പദ്ധതിയ്ക്ക് പുറമേ സ്വരോജ്ഗാര്‍, പ്രധാന്‍മന്ത്രി ലഘുവ്യാപാരിക്ക് മന്‍തന്‍ യോജന എന്നീ പദ്ധതികളും നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കുന്ന ചടങ്ങിലാണ് മോദി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നത്. പ്രഭാ താര മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബാര്‍ ദാസ്, ഗവര്‍ണര്‍ ദ്രൗപദി മര്‍മു, കേന്ദ്ര ഗോത്രകാര്യ മന്ത്രി അര്‍ജുന്‍ മുണ്ട, റാഞ്ചി എംപി സഞ്ജയ് സേത്ത്, സംസ്ഥാന കൃഷി മന്ത്രി രന്ധീര്‍ സിംഗ് എന്നിവരും മന്ത്രിസഭാംഗങ്ങളും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
റാഞ്ചിയിലെ പുതിയ ജാര്‍ഖണ്ഡ് അസംബ്ലി കെട്ടിടവും സാഹിബ്ഗഞ്ചിലെ മള്‍ട്ടി മോഡല്‍ ടെര്‍മിനലും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്ന് രഘുബര്‍ദാസ് പറഞ്ഞു. മള്‍ട്ടി മോഡല്‍ ടെര്‍മിനലില്‍ പ്രദേശവാസികള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്‍ സൃഷ്ടിക്കുമെന്ന് ദാസ് പറഞ്ഞു. ജാര്‍ഖണ്ഡ് സെക്രട്ടേറിയറ്റിന്റെ പുതിയ കെട്ടിടത്തിന് പ്രധാനമന്ത്രിയും അടിത്തറയിടും.
രാജ്യത്തൊട്ടാകെയുള്ള 462 ഏക്ലവ്യ മോഡല്‍ സ്‌കൂളുകള്‍ക്ക് പ്രധാനമന്ത്രി ഓണ്‍ലൈനില്‍ ശിലാസ്ഥാപനം നടത്തുമെന്നും ഇതില്‍ ജാര്‍ഖണ്ഡ്ലെ 24 ജില്ലകളില്‍ 13 എണ്ണത്തിലും 69 എണ്ണം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാന്‍മന്ത്രി കിസാന്‍ മന്‍തന്‍ യോജനയെ പരാമര്‍ശിച്ച് ദാസ് പറഞ്ഞു. ജാര്‍ഖണ്ഡിലെ മൊത്തം 1,16,183 കര്‍ഷകര്‍ ഈ പദ്ധതി പ്രകാരം സ്വയം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2018 സെപ്റ്റംബറില്‍ റാഞ്ചിയില്‍ നിന്ന് 'ആയുഷ്മാന്‍ ഭാരത്' ആരോഗ്യ പദ്ധതി പ്രധാനമന്ത്രി ആരംഭിച്ചിരുന്നു.