
ബംഗളുരു:ക്വിക്കര്‍ രണ്ടായിരം ജീവനക്കാരെ പിരിച്ചുവിട്ടു. അറ്റ് ഹോം ദിവ എന്ന സേവനം അവസാനിപ്പിച്ചതാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണമെന്നാണ് വിവരം. കാറുകള്‍,ബൈക്കുകള്‍,തൊഴില്‍ മേഖല തുടങ്ങിയ സെക്ഷനുകളിലെ ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടിട്ടുണ്ട്. കമ്പനിയിലെ തൊഴില്‍പരമായ മാറ്റങ്ങളും മറ്റ് കാരണങ്ങളുമാണ് പിരിച്ചുവിടലിലേക്ക് എത്തിച്ചതെന്നാണ് വിവരം.
എന്നാല്‍ 2018 നവംബറില്‍ തുടങ്ങിയ പിരിച്ചുവിടല്‍ നടപടികളാണ് വെള്ളിയാഴ്ചയും നടന്നിരിക്കുന്നത്. കമ്പനിയുടെ ബിസിനസ് ഇടപാടുകളില്‍ തിരിമറി നടത്തിയ മൂന്ന് ജീവനക്കാര്‍ ഇരുപത് കോടിയോളം രൂപ തട്ടിയെടുത്തതായും ആരോപണമുയര്‍ന്നിരുന്നു. അതിനാല്‍ പിഴവ് തിരുത്തല്‍ നടപടികളുടെ ഭാഗമായാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.