
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ മദ്യനിര്‍മ്മാണ കമ്പനിയായ റാഡികോ ഖെയ്ത്താന്റെ അറ്റലാഭത്തില്‍ നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ റാഡികോ ഖെയ്ത്താന്റെ അറ്റലാഭത്തില്‍ 58 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ കമ്പനിയുടെ അറ്റലാഭം 79.94 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റലാഭത്തില്‍ 50.58 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
നിലവില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനത്തിലടക്കം നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ പ്രര്‍ത്തന വരുമാനം 2,520.05 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 1,906.1 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. പ്രവര്‍ത്തന വരുമാനത്തില്‍ അടക്കം 32.2 ശതമാനം വര്‍ധനവാണ് നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഉണ്ടായത്.
കോര്‍പ്പറേറ്റ് നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചിച്ചിട്ടും കമ്പനിക്ക് രണ്ടാം പാദത്തിലുള്ള ചിലവ് വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ആകെ ചിലവ് 2,454.38 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ആകെ ചിലവ് 1,834.31 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.