
മുംബൈ: പൊതുമേഖല സ്ഥാപനമായ റെയില്‍ടെലിന്റെ ഐപിഒ ആദ്യ ദിവസം തന്നെ ഉച്ചയ്ക്കുമുമ്പായി മുഴുവനും സബ്സ്‌ക്രൈബ് ചെയ്തു. 7.76 കോടി ഓഹരികള്‍ക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. 6.11 കോടി ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കുന്നത്. ഒരു ഓഹരിക്ക് 94 രൂപ നിരക്കില്‍ 819 കോടി രൂപയാണ് സര്‍ക്കാര്‍ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഫെബ്രുവരി 18 വരെയാണ് ഐപിഒയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. ചെറുകിട നിക്ഷേപകര്‍ക്കുള്ള ഓഹരികള്‍ക്ക് 2.25 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്. ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് തിങ്കളാഴ്ച കമ്പനി 244 കോടി രൂപ സമാഹരിച്ചിരുന്നു.