
രണ്‍വീര്‍ സിംഗ്, അഭിനയത്തിലൂടെയും ലുക്കിലൂടെയും ഏവരുടെയും ഇഷ്ടം നേടിയ ബോളിവുഡ് നടന്‍. അതിനപ്പുറം കമ്പനികളുടെ 'ബ്രാന്‍ഡ് മാനായി' മാറിയിരിക്കുകയാണ് ഇദ്ദേഹം. ഏവരെയും പ്രതിസന്ധിയിലാക്കിയ കോവിഡ് മഹാമാരിക്കാലത്ത് ഒന്‍പത് പുതിയ കമ്പനികളുമായാണ് ഇദ്ദേഹം ഒപ്പുവച്ചത്. പരസ്യവും പ്രൊമോഷനും വെട്ടിക്കുറച്ച സമയത്ത് കമ്പനികള്‍ ഇദ്ദേഹത്തെ തേടിയെത്തിയത് ഇദ്ദേഹത്തിന്റെ ബ്രാന്‍ഡ് വളര്‍ച്ചയെ വ്യക്തമാക്കുന്നു.
തമാശയിലൂടെയും ആകര്‍ഷണമായ ശൈലിയിലൂടെയും ശ്രദ്ധേയനായ താരം ആസ്ട്രല്‍ പൈപ്പ്സ്, എഡ്യോറ, ട്രൂ ഫാന്‍, ജിയോ നെറ്റ്വര്‍ക്ക് തുടങ്ങിയ കമ്പനികളുമായും ഒപ്പുവച്ചിട്ടുണ്ട്. ഒരുകമ്പനിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം 7-12 കോടി രൂപയാണ് താരം ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2020ല്‍ അഞ്ച് കോടി രൂപയ്ക്ക് താഴെയുള്ള ചില ഹ്രസ്വകാല പ്രോജക്ടുകളിലും താരം ഒപ്പുവച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം, 23 നഗരങ്ങളിലായി 60,000 ല്‍ അധികം ആളുകളുടെ പ്രതികരണത്തെ അടിസ്ഥാനമാക്കി ഐഎഎച്ച്ബി അതിന്റെ ആദ്യ സെലിബ്രിറ്റി ട്രസ്റ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു, അതില്‍ 92.2 സ്‌കോര്‍ നേടിയ ബോളിവുഡ് താരങ്ങളില്‍ ഏറ്റവും ആകര്‍ഷകമായ രണ്ടാമത്തെ താരമായി സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. 93.5 സ്‌കോറുമായി അക്ഷയ് കുമാറിനെയാണ് ഒന്നാമനായി തിരഞ്ഞെടുത്തത്. ബോളിവുഡിലെ സമപ്രായക്കാരില്‍ ട്രെന്‍ഡ്‌നെസ്, കൂള്‍ ഫാക്ടര്‍ എന്നിവയില്‍ സിംഗ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി.
പുതിയതും നിലവിലുള്ളവയുമടക്കം കോട്ടക് മഹീന്ദ്ര ബാങ്ക്, നെറോലാക് പെയിന്റ്സ്, ചിംഗ്സ്, ഐടിസിയുടെ ബിങ്കോ സ്നാക്കസ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, മാന്യവര്‍, നിവ്യ മെന്‍, കോള്‍ഗേറ്റ്, ജെബിഎല്‍ ഉള്‍പ്പെടെ 34 ബ്രാന്‍ഡുകളുമായാണ് ഇദ്ദേഹം കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.