
- ന്യൂഡല്‍ഹി: കോവിഡ് വ്യാപനംമൂലം ആഗോളവ്യാപകമായി സാമ്പത്തിരംഗം കൂപ്പുകുത്തുമ്പോള്‍ രാജ്യം 1.9 ശതമാനം സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുമന്നാണ് പ്രതീക്ഷയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അതേസമയം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകരെയും പോലീസിനെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനംതുടങ്ങിയത്. ബാങ്കുകള്‍ അവസരത്തിനൊത്തുയര്‍ന്നു. മാര്‍ച്ചില്‍ ഓട്ടൊമൊബൈല്‍ മേഖല കുത്തനെ ഇടിഞ്ഞു. അടിയന്തര നടപടികള്‍ എടുക്കേണ്ട സാഹചര്യമാണ് നിലിലുള്ളതെന്നും ഈ സാഹചര്യം വിലിയിരുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് കോവിഡ് പ്രതിരോധത്തിന് 60ശതമാനം അധിക ഫണ്ട്, നബാര്‍ഡ്, സിഡ്ബി, എന്‍എച്ച്ബി എന്നിവയ്ക്ക് 50,000 കോടി രൂപയുടെ പാക്കേജും പ്രഖ്യാപനങ്ങളിലുണ്ട്. റിവേഴ്‌സ് റിപ്പോ 0.25 ശതമാനമായും കുറച്ചിട്ടുണ്ട്.
സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം മൂന്നാം ഘട്ട പ്രഖ്യാപനം ഉണ്ടാകുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്താക്കി. - ബാങ്കുകളുടെ വായ്പാവിതരണത്തില്‍ മാറ്റമില്ല
- കയറ്റുമതി 34.6 ശതമാനം താഴ്ന്നു
- 2008-09നു ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ച
- വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തും
- വൈദ്യുതി ഉപഭോഗം 30 ശതമാനം കുറഞ്ഞു
- ചെറുകിട-ഇടത്തര വ്യവസായ മേഖലയില്‍ വന്‍ തകര്‍ച്ച
- 50,000 കോടി രൂപ ചെറുകിട മേഖലയ്ക്ക്
- ആവശ്യാനുസരണം പണം എടിഎമ്മുകളില്‍ നിറയ്ക്കുന്നുണ്ട്
- സംസ്ഥാനങ്ങള്‍ക്ക് കോവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ട്.
- നബാര്‍ഡ്, സിഡ്ബി, എന്‍എച്ച്ബി എന്നിവയ്ക്ക് 50,000 കോടി രൂപയുടെ പാക്കേജ്.
ആര്‍ബിഐയുടെ നാല് ലക്ഷ്യ പ്രഖ്യാപനങ്ങള്‍: - വിപണിയില്‍ ധനലഭ്യത ഉറപ്പാക്കും
- ബാങ്കുകളുടെ വായ്പാ സൗകര്യം ഉറപ്പാക്കും.
- സാമ്പത്തിക സമ്മര്‍ദം കുറയ്ക്കും
- വിപണിയുടെ പ്രവര്‍ത്തനം സുഖമമാക്കും.