
കൊച്ചി: കോറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സുരക്ഷയുടെ ഭാഗമായി ഓഫീസില്‍ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കായി റിലയന്‍സ് ജിയോ 'വര്‍ക്ക് ഫ്രം ഹോം പായ്ക്ക്' ആരംഭിച്ചു. പ്ലാന്‍ അനുസരിച്ച്, ഉപയോക്താക്കള്‍ക്ക് പ്രതിദിനം 2 ജിബി ഡാറ്റാ ലഭിക്കും. 100% ഡാറ്റാ ഉപഭോഗം പൂര്‍ത്തിയാക്കിയ ശേഷം, ഉപയോക്താക്കള്‍ക്ക് 64 കെബിപിഎസ് കുറഞ്ഞ വേഗതയില്‍ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കുന്നത് തുടരാം.
ഈ പാക്കിന്റെ കാലാവധി 51 ദിവസമാണ്. 251 രൂപയാണ് നിരക്ക്. വോയ്സ് കോളുകള്‍ക്കും എസ്എംഎസും ഈ പായ്ക്ക് വഴി ലഭിക്കില്ല. തിരഞ്ഞെടുത്ത ഡാറ്റ വൗച്ചര്‍ പ്ലാനുകള്‍ അപ്ഗ്രേഡു ചെയ്യുന്നതിലൂടെ കൂടുതല്‍ ഡാറ്റയും സൌജന്യ ജിയോ ഇതര വോയ്സ് കോള്‍ മിനിറ്റുകളും ഉപഭോക്താക്കള്‍ക്ക് അധികമായി ലഭിക്കുമെന്ന് ജിയോ നേരത്തെ അറിയിച്ചിരുന്നു. ഒരു ജിയോ ഉപഭോക്താവിന് ഒരു സജീവ പ്ലാന്‍ ഉണ്ടെങ്കില്‍ മാത്രമേ 4 ജി ഡാറ്റ വൗച്ചര്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാന്‍ കഴിയൂ.