
മുംബൈ: ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിനു കീഴിലുള്ള മൂന്നു കമ്പനികള്‍ ലയിപ്പിക്കുന്നതു സംബന്ധിച്ച് ശനിയാഴ്ച ചേരുന്ന കമ്പനി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായേക്കും. ഫ്യൂച്ചര്‍ ലൈഫ് സ്‌റ്റൈല്‍, ഫ്യൂച്ചര്‍ റീട്ടെയില്‍, ഫ്യൂച്ചര്‍ സപ്ലൈ ചെയിന്‍ സൊലൂഷന്‍സ് എന്നിവ ലയിപ്പിക്കുന്നതാണ് പരിഗണിക്കുന്നത്.
ലയനം പൂര്‍ത്തിയായാല്‍ പുതിയ കമ്പനിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 8500 കോടിരൂപ നിക്ഷേപിക്കുമെന്നാണ് സൂചന. ഇതുവഴി കമ്പനിയില്‍ 50 ശതമാനം ഓഹരികളാകും റിലയന്‍സ് ഇന്‍ഡസ്ട്രീസിനു ലഭിക്കുക.
റിലയന്‍സിന്റെ നിക്ഷേപത്തിലൂടെ ലഭിക്കുന്ന തുക ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ കടബാധ്യതകള്‍ തീര്‍ക്കാന്‍ വിനിയോഗിക്കും. നിലവില്‍ ഫ്യൂച്ചര്‍ റീട്ടെയിലില്‍ ഇ-കൊമേഴ്‌സ് വമ്പനായ ആമസോണിന് 9.9 ശതമാനം ഓഹരികളുണ്ട്.
ലയനത്തിനെതിരായ നിലപാടില്‍ ആമസോണ്‍ അയവു വരുത്തിയിട്ടുണ്ട്. ഫ്യൂച്ചര്‍ഗ്രൂപ്പിനെ സംബന്ധിച്ച് ഇടപാട് എത്രയുംവേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. വായ്പാ മൊറട്ടോറിയം കാലാവധി ഓഗസ്റ്റ് 31-ന് അവസാനിക്കും. അപ്പോഴേക്കും കുടിശ്ശിക തീര്‍ക്കേണ്ടതുണ്ട്.