2019ല്‍ റിലയന്‍സ് വരുമാനത്തിലേക്ക് കൂട്ടിച്ചേര്‍ത്തത് 2.49 ട്രില്യണ്‍ രൂപ; ചരിത്രനേട്ടമെന്ന് വിലയിരുത്തല്‍,വരുമാനവളര്‍ച്ച ഏതാനും കമ്പനികള്‍ക്ക് മാത്രം

January 02, 2020 |
|
News

                  2019ല്‍ റിലയന്‍സ് വരുമാനത്തിലേക്ക് കൂട്ടിച്ചേര്‍ത്തത് 2.49 ട്രില്യണ്‍ രൂപ; ചരിത്രനേട്ടമെന്ന് വിലയിരുത്തല്‍,വരുമാനവളര്‍ച്ച ഏതാനും കമ്പനികള്‍ക്ക് മാത്രം

ഇന്ത്യന്‍ ബിസിനസുകളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് റിലയന്‍സ്. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ഒരു കമ്പനി നേടുന്ന തുകയിലാണ് റിലയന്‍സ് റെക്കോര്‍ഡ് കുറിച്ചിരിക്കുന്നത്. 2019ല്‍ 2.49 ട്രില്യണ്‍ രൂപയാണ് ഇവര്‍ മൂലധനത്തിലേക്ക് കൂട്ടിച്ചേര്‍ത്തത് ്.തൊട്ടുപുറകെ ഒരു ട്രില്യണ്‍ ഡോളര്‍ വിപണിമൂലധനത്തിലേക്ക് കൂട്ടിച്ചേര്‍ത്ത് ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമുണ്ട്. 2017ല്‍ റിലയന്‍സ് തന്നെ നേടിയ 2 ട്രില്യണ്‍ നേട്ടമാണ് ഇത്തവണ മറികടന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് കലണ്ടര്‍ വര്‍ഷങ്ങളിലും റിലയന്‍സ് ഓഹരിഉടമകള്‍ക്ക് വന്‍ നേട്ടമാണ് നല്‍കിയത്. നാല് ട്രില്യണ്‍ ഡോളറായിരുന്നു ഇത്. അതേസമയം ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായികൊണ്ടിരിക്കുമ്പോഴാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ വന്‍നേട്ടം കൊയ്തതെന്നതും ശ്രദ്ധേയമാണ്. കോര്‍പ്പറേറ്റ് നികുതി കുറച്ചതോടെ കമ്പനിയുടെ ഓഹരികള്‍ക്കായി നിക്ഷേപകരുടെ ഒഴുക്കാണ് നടന്നത്.

2019ലെ ഓഹരി വിപണിയില്‍ ഇത് പോസിറ്റീവായാണ് ബാധിച്ചത്. മൊത്തം വിപണി മൂലധനത്തില്‍ 12 ട്രില്യണ്‍ രൂപയാണ്  ഇന്ത്യന്‍ ഓഹരികള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. 2018ല്‍ 6.28 ട്രില്യണ്‍ രൂപയുടെ കുറവാണ് ഓഹരിനിക്ഷേപകരില്‍ നിന്ന് നേരിട്ടത്. മിഡ്ക്യാപ്,സ്‌മോള്‍ ക്യാപ് ഓഹരികളിലും വിറ്റഴിക്കല്‍ സംഭവിച്ചിരുന്നു. അതേസമയം ഇത്തവണ ഓഹരിവിപണിയില്‍ റിലയന്‍സ് അടക്കമുള്ള വിരലിലെണ്ണാവുന്ന കമ്പനികള്‍ക്ക് മാത്രമാണ് നേട്ടമെന്നത് ഇന്ത്യന്‍ സാമ്പത്തികമേഖലയില്‍ വന്‍ ആശങ്ക സൃഷ്ടിക്കുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്,ഐസിഐസിഐ ബാങ്ക്,ഭാരതി എയര്‍ടെല്‍,ടിസിഎസ്,ബജാജ് ഫിനാന്‍സ് എന്നീ കമ്പനികളാണ് ഓഹരിനിക്ഷേപകര്‍ക്ക് നേട്ടം നല്‍കിയ കമ്പനികള്‍. 2014-19 കാലഘട്ടത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ലാഭം കൊയ്ത കമ്പനിയെന്ന പദവിയും റിലയന്‍സിന് തന്നെ സ്വന്തം. 5.6 ട്രില്യണ്‍ രൂപയാണ് ഇക്കാലയളവില്‍ അവര്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved