
ടെലികോം രംഗത്ത് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ റെക്കോര്‍ഡ് മുന്നേറ്റം നടത്തുകയാണ്. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം റിലയന്‍സ് ജിയോയുടെ കുതിച്ചുചാട്ടത്തില്‍ ഇപ്പോഴും പകച്ച് നില്‍ക്കുകയാണ്. ആഗസ്റ്റ് മാസം അവസാനിച്ചപ്പോള്‍ റിലയന്‍സ് ജിയോയുടെ ഉപഭോക്തൃ അടിത്തറയില്‍ വന്‍ കുതിച്ചുചാട്ടമാണ് നിലവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആഗസ്റ്റ് മാസത്തില്‍ മാത്രം 84.45 ലക്ഷം ഉപഭോക്താക്കളാണ് റിലയന്‍സ് ജിയോ കൂട്ടിച്ചേര്‍ത്തത്. ഇതോടെ റിലയന്‍സ് ജിയോയുടെ ഉപഭോക്തൃ അടിത്തറ 34.82 കോടി കവിഞ്ഞുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികളില്‍ നിന്ന് ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ വൊഡാഫോണ്‍ഡഐഡിയക്ക്് ആഗസ്റ്റ് മാസം മാത്രം 49.56 ലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെട്ടുവന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വൊഡാഫോണ്‍-ഐഡിയയുടെ ഉപഭോക്താക്കളുടെ എണ്ണം 37.5 കോടിയായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഭാരതി എയര്‍ടെല്ലിന്റെ ഉപഭോക്തൃ അടിത്തറ 32.79 കോടിയായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
റിലയന്‍സ് ജിയോ നല്‍കിവരുന്ന മികച്ച ഓഫറുകളും, ഇന്റര്‍നെറ്റ് സേവനങ്ങളുമാണ് മറ്റ് ടെലികോം കമ്പനികള്‍ക്ക് പ്രധാനമായും തിരിച്ചടി നേരിടാന്‍ ഇടയാക്കിയിരിക്കുന്നത്. നിവലില്‍ രാജ്യത്തെ ടെലികോം കമ്പനികളുടെ വിപണി വിഹിതം 89.78 ശതമാനമാണെന്നാാണ് റിപ്പോര്‍ട്ട്. പൊതുമേഖലാ ടെലികോ കമ്പനിയായ ബിഎസ്എന്‍എല്‍ എന്നിവയുടെ വിപണി വിഹിതം 10.22 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്.