
ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ വരിക്കാരെ കൂടുതല്‍ ഉള്‍പ്പെടുത്തി റിലയന്‍സ് ജിയോ വന്‍ കുതിച്ചുചാട്ടമാണ് നടത്തുന്നത്. ഭാരതി എയര്‍ടെല്‍ അടക്കമുള്ള രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളെ പിന്തള്ളിയാണ് റിലയന്‍സ് ജിയോ ഇപ്പോള്‍ മുന്നേറുന്നത്. ഇതോടെ രാജ്യത്തെ ഉപഭോക്തൃ അടിത്തറയ വികസിപ്പിച്ച കാര്യത്തില്‍ റിലയന്‍സ് രണ്ടാമതെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ റിലയന്‍സ് ജിയോ മികച്ച ഓഫറുകളാണ് നല്‍കിവരുന്നത്. ടെലികോം മേഖലയിലെ മികച്ച സേവനവും റിലയന്‍സ് ജിയോയുടെ ഉപഭോക്തൃ അടിത്തറ വികസിക്കുന്നതിന് കാരണമായിട്ടുണ്ട്.
2016 ല്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ തുടക്കിമിട്ട റിലയന്‍സ് ജിയോക്ക് വരിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. അതേസമയം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ റിലയന്‍സ് ജിയോ 8.2 മില്യണ്‍ ഉപഭോക്താക്തക്കളെയാണ് പുതുതായി ചേര്‍ത്തത്. ഏപ്രില്‍ മാസത്തില്‍ ആകെ ചേര്‍ത്തത് 323 ഉപഭോക്താക്കളെയുമാണ് പുതുതായി ചേര്‍ത്തതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം എയര്‍െടെല്ലിന്റെ വിരിക്കാരപുടെ എണ്ണത്തില്‍ ആകെ രേഖപ്പെടുത്തിയത് 320.38 മില്യാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എയര്‍ടെല്ലിനെ പിന്തള്ളി ജിയോ വന്‍ നേട്ടമാണ് ഉപഭക്തചൃ അടിത്തറയില്‍ ഉണ്ടാക്കിയിട്ടുള്ളത്.
എന്നാല്‍ വൊഡാഫോണ്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണം ആകെ രേഖപ്പെടുത്തിയിട്ടുള്ളത് 387.55 മില്യണ്‍ ആളുകളെയാണ്. ഭാരതി എയര്‍ടെല്ലിന്റെ വരിക്കാരുടെ എണ്ണത്തില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് 99.86 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്, വൊഡാഫോണ്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണത്തില്‍ ആകെ ഉണ്ടായിട്ടുള്ളത് 86 ശതമാനമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മികച്ച സേവനവും ഇന്റര്‍നെറ്റ് മേഖലയിലെ സേവനത്തിലും മികച്ച നേട്ടമാണ് റിലയന്‍സ് ജിയോക്ക് കൈവരിക്കാന്‍ സാധിച്ചത്. മറ്റ് ടെലികോ തകമ്പനികളെ ഉപേക്ഷിച്ച് ഉപഭോക്താക്കള്‍ റിലയന്‍സ് ജിയോയിലേക്ക് മാറുന്നതിലും വന്‍ വര്‍ധനവാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്.