ഡാറ്റാ ചാര്‍ജ് ഉയര്‍ത്തണമെന്ന് റിലയന്‍സ് ജിയോ; ജിബിക്ക് 15 രൂപയില്‍ നിന്ന് 20 രൂപയായി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം

March 07, 2020 |
|
News

                  ഡാറ്റാ ചാര്‍ജ് ഉയര്‍ത്തണമെന്ന് റിലയന്‍സ് ജിയോ; ജിബിക്ക് 15 രൂപയില്‍ നിന്ന് 20 രൂപയായി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം

ന്യൂഡല്‍ഹി: വയര്‍ലെസ് ഡാറ്റാ വില ജിബിക്ക് 15 രൂപയില്‍ നിന്ന് ക്രമേണ 20 രൂപയായി ഉയര്‍ത്തണമെന്ന് റിലയന്‍സ് ജിയോ ട്രായിയോട് നിര്‍ദ്ദേശിച്ചു. ആറ് മുതല്‍ ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ഡാറ്റാ വിലയ്ക്ക് ഫ്‌ലോര്‍ റേറ്റ് നിര്‍ദ്ദേശിക്കുകയായിരുന്നു.

വോയ്സ് താരിഫ് മുമ്പത്തെപ്പോലെ തന്നെ തുടരണമെന്നും അല്ലാതെയുള്ള തീരുമാനം ജനങ്ങളെ ബാധിക്കുമെന്നതിനാല്‍ നടപ്പിലാക്കാന്‍ പ്രയാസമാണെന്നും വയര്‍ലെസ് ഡാറ്റാ സേവനത്തിന് ഫ്‌ലോര്‍ വില നിര്‍ണ്ണയിക്കാന്‍ ട്രായിയോട് ആവശ്യപ്പെട്ടുകൊണ്ട് ജിയോ പറഞ്ഞു.

സാധാരണ ഇന്ത്യന്‍ ഉപഭോക്താവ് വിലയെക്കുറിച്ച് വളരെ ആശങ്കയുള്ളവരാണെന്നും വര്‍ദ്ധനവിന്റെ ആഘാതം കുറയ്ക്കുന്നതിന് പുതുക്കുന്ന ഫ്‌ലോര്‍ വില രണ്ട് മൂന്ന് ഘട്ടങ്ങളായി നടപ്പാക്കണമെന്നും ടെലികോം സേവനങ്ങളിലെ താരിഫ് പ്രശ്‌നങ്ങളെക്കുറിച്ചുള്ള ട്രായുടെ കണ്‍സള്‍ട്ടേഷന്‍ പേപ്പറിനോടുള്ള പ്രതികരണത്തില്‍ കമ്പനി പറഞ്ഞു. 

ഡാറ്റാ ഫ്‌ലോര്‍ വില നടപ്പിലാക്കിയാല്‍, അത് എല്ലാ താരിഫുകളിലും, ഒരേപോലെ വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാകുന്ന തരത്തില്‍ നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. വ്യക്തമായി നിര്‍വചിക്കപ്പെട്ട ഘടകങ്ങളുള്ളതാകണം താരിഫുകള്‍ എന്ന്  ഡേറ്റാ ഫ്‌ലോര്‍ വില പുതുക്കുന്നതുമായി ബന്ധപ്പെട്ട് മുകേഷ് അംബാനി അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved