റിസര്‍വ് ബാങ്ക് ധനനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കില്‍ മാറ്റമില്ല; പ്രഖ്യാപനങ്ങളുമായി ശക്തികാന്ത ദാസ്

August 06, 2020 |
|
News

                  റിസര്‍വ് ബാങ്ക് ധനനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കില്‍ മാറ്റമില്ല; പ്രഖ്യാപനങ്ങളുമായി ശക്തികാന്ത ദാസ്

റിസര്‍വ് ബാങ്ക് ധനനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് മാറ്റമില്ലാതെ, 4 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ധനനയ സമിതി തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആഗോള സാമ്പത്തിക പ്രവര്‍ത്തനം ദുര്‍ബലമായി തുടരുകയാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. എന്നാല്‍ ആഗോള ധനവിപണിയില്‍ നേരിയ മുന്നേറ്റമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ആഭ്യന്തര ഭക്ഷ്യവിലക്കയറ്റം സമ്പദ്വ്യവസ്ഥയിലുടനീളം ഉയര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നല്ല മഴക്കാലവും വിളകളുടെ വിതയ്ക്കലും കാര്‍ഷിക മേഖലയുടെ സാധ്യതകള്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ദാസ് കൂട്ടിച്ചേര്‍ത്തു. ചുരുങ്ങലിന്റെ വേഗത കുറയുന്നുണ്ടെങ്കിലും തുടര്‍ച്ചയായ നാലാം മാസവും ചരക്ക് കയറ്റുമതി ചുരുങ്ങിയതായി ഗവര്‍ണര്‍ പറഞ്ഞു. പണപ്പെരുപ്പം ഉയരുമെന്ന് വായ്പാനയ സമിതി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അനുകൂലമായ അടിസ്ഥാന ഫലങ്ങളുടെ സഹായത്തോടെ ഇത് കുറയാന്‍ സാധ്യതയുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

മാര്‍ച്ചില്‍ കൊറോണ പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിച്ചതുമുതല്‍, റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചിരുന്നു. റിപ്പോ നിരക്ക് നാല് ശതമാനമായാണ് മുമ്പ് കുറച്ചിരുന്നത്. ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന നിരക്കാണ് റിപ്പോ നിരക്ക്. ഈ വര്‍ഷം ഇതുവരെ റിപ്പോ നിരക്ക് 115 ബേസിസ് പോയിന്റ് കുറച്ചിരുന്നു. റിവേഴ്‌സ് റിപ്പോ നിരക്ക് 155 ബിപിഎസ് കുറച്ചിട്ടുണ്ട്. 1 ബിപിഎസ് ഒരു ശതമാനം പോയിന്റിന്റെ നൂറിലൊന്നാണ്.

ജിഡിപി വളര്‍ച്ച കുറയുന്നത് തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. എന്നിരുന്നാലും, കോവിഡ് -19 പ്രതിസന്ധികള്‍ക്ക് ബദലായുള്ള വാര്‍ത്തകള്‍ ഈ സാഹചര്യത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വേണ്ടത്ര ദ്രവ്യതയില്ലാതെ വായ്പാ റിസര്‍വ് നിരക്ക് കുറയ്ക്കല്‍ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണലഭ്യത മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള മറ്റ് മേഖലകളെയും പിന്തുണച്ചിട്ടുണ്ടെന്ന് ദാസ് പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved