
മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഐസിഐസിഐ ബാങ്കിന് മൂന്നുകോടി രൂപ പിഴ ചുമത്തി. നിക്ഷേപ പോര്‍ട്ട്ഫോളിയോകളുടെ വര്‍ഗീകരണം, മൂല്യനിര്‍ണയം, പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ബാങ്ക് ലംഘിച്ചതായി ആര്‍ബിഐ കണ്ടെത്തിയിരുന്നു.
1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നടപടി. ബാങ്കും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടല്ല പിഴയെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ബിഐയുടെ വ്യവസ്ഥകള്‍ പാലിക്കുന്നതിലുള്ള വീഴ്ചക്കാണ് പിഴയീടാക്കുന്നതെന്നും പ്രസ്താവനയില്‍ അറിയിച്ചു.